കരച്ചിലടക്കാനാകാതെ സീമാ ജി നായര്‍.. വിമാനദുരന്തത്തില്‍ സംഭവിച്ചത്

അഹമ്മദാബാദ് വിമാനാപകടവുമായി ബന്ധപ്പെട്ട് നടി സീമ ജി. നായർ പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധേയമാകുന്നത്. അപകടത്തെക്കുറിച്ച് കേട്ടതും താൻ ആദ്യം വിളിച്ചത് എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന തന്റെ അടുത്ത സുഹൃത്തായ വിഷ്ണുവിനെയായിരുന്നുവെന്ന് സീമ പറയുന്നു. വിഷ്ണു അപകടത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ യാത്രകളിൽ കൂടെ ഉണ്ടായിരുന്ന പൈലറ്റും ജീവനക്കാരുമാണ് മരണപ്പെട്ടതെന്നും സീമ വേദനയോടെ കുറിക്കുന്നു.‘‘നമസ്കാരം.. ഇന്നലെ ഉച്ച മുതൽ ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു. വിമാന ദുരന്തത്തിന്റെ ആഘാതം വിട്ടൊഴിയുന്നില്ല. ഇന്നുവരെ കാണാത്ത, കേൾക്കാത്ത നിരവധി ആളുകളുടെ ജീവിതം ഒരു സെക്കൻഡിൽ ഇല്ലാതാവുന്നു എന്നറിയുന്ന ആ നിമിഷം (അവർ ആരുമല്ലെങ്കിലും നമ്മുടെ ആരൊക്കെയോ ആണെന്ന ചിന്ത ആയിരുന്നു മനസുനിറയെ). ഇതെന്റെ കൂടപ്പിറപ്പിനെ പോലെ ഞാൻ സ്നേഹിക്കുന്ന വിഷ്ണു (പത്തനാപുരം സ്വദേശി)..അവൻ എയർ ഇന്ത്യയിൽ (ഇന്റർനാഷ്നൽ ഫ്ലൈറ്റിൽ) സൂപ്പർവൈസർ ആണ്‌..ഇന്നലെ ഷൂട്ടിലായിരുന്നു ഞാൻ ,അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു, അങ്ങേ തലക്കൽ വിഷ്ണുവിന്റെ സ്വരം കേൾക്കുന്നതുവരെ സമാധാനം ഉണ്ടായില്ല. സ്വരം കേട്ടെങ്കിലും കരച്ചിലായിരുന്നു.

അവന്റെ യാത്രകളിൽ കൂടെ ഉണ്ടായിരുന്നവർ ആണ്‌ മരണപ്പെട്ട ജീവനക്കാരും, പൈലറ്റ്സും, അവന്റെ കല്യാണത്തിന് വന്നവരായിരുന്നു പലരും.. എങ്ങനെ സമാധാനിപ്പിക്കണമെന്നറിയില്ലായിരുന്നു. ഇന്ന് രാവിലെ വീണ്ടും ലണ്ടനിലേക്കുള്ള ഫ്ലൈറ്റിൽ അവനു ജോലിക്കു പോകണമായിരുന്നു, റീ ഷെഡ്യുൾ ചെയ്ത് ഇന്ന് രാത്രി ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പോകും. ഈ മുറിവുണങ്ങാൻ എത്ര നാൾ എടുക്കും എന്നറിയില്ല, ഇപ്പോൾ വിളിക്കുമ്പോളും അവന്റെ സ്വരം വല്ലാണ്ടിടറി ഇരുന്നു. പ്രതീക്ഷകളും, സ്വപ്നങ്ങളും ബാക്കി വച്ച് ഒരു നിമിഷം കൊണ്ട് എല്ലാം പൊലിഞ്ഞു തീരുമ്പോൾ,ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു.. ഇത്രയും ക്രൂരൻ ആവല്ലേ നീ.’’–സീമ ജി. നായരുടെ വാക്കുകൾ….ഇന്ത്യയെ തന്നെ നടുക്കിയ വിമാനാപകടമാണ് കഴിഞ്ഞു പോയത്… ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് AI 171, അഹമ്മദാബാദിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിനടുത്തുള്ള മേഘാനി നഗർ പ്രദേശത്ത് തകർന്നുവീണു 240-ലധികം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. … അഹമ്മദാബാദ് വിമാനത്താവളത്തിൽ വിമാനാപകടമുണ്ടാകുന്നത് ഇത് രണ്ടാം തവണ. 37 വർഷങ്ങൾക്ക് മുമ്പ് 1988 ഒകബോർ 19-ന് ആയിരുന്നു അഹമ്മദാബാദ് മറ്റൊരു വിമാനാപകടത്തെ അഭിമുഖീകരിച്ചിരുന്നത്.

അന്ന് മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യൻ എയർലൈൻസിന്റെ AI 113 വിമാനമാണ് അപകടത്തിൽ പെട്ടത്. 164 പേരാണ് അന്ന് മരിച്ചത്. അപകടത്തിൽപ്പെട്ട് ബോയിങ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്. എന്നാൽ, ഇത്തവണയുണ്ടായ അപകടത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായും അഹമ്മദാബാദ് എയർ ഇന്ത്യാ വിമാനാപകടം മാറി. ഇതിന് മുമ്പ് എയർ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെയായിരുന്നു അപകടം. എയർ ഇന്ത്യയുടെ ഐ.എക്‌സ് 344 ദുബായ്-കരിപ്പൂർ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടുന്ന അപകടം കൂടിയായി അഹമ്മദാബാദ് സംഭവിച്ചത്.

Scroll to Top