വീടും ഹോട്ടലും ഒക്കെ വിറ്റു….. ഇപ്പോള്‍ താമസിക്കുന്നത് വാടകയ്ക്ക്.. രണ്ട് ഹോട്ടല്‍ ഉള്ളത് അതും പണയത്തില്‍.. നടി ഷീലു എബ്രഹാം കടക്കെണിയില്‍

നിർമ്മാതാവായ സിനിമയിൽ എത്തി പിന്നീട് നടിയായി മാറിയ ആളാണ് ഷീലു എബ്രഹാം. ബിസിനസുകാരനായ ഭർത്താവ് എബ്രഹാം ആണ് സിനിമ നിർമ്മാണത്തിൽ ശീലുവിന്റെ പിന്തുണ. തന്റെ തന്നെ സിനിമകളിൽ അഭിനയിച്ചുകൊണ്ട് ആയിരുന്നു ഷീലുവിന്റെ തുടക്കം. പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാവുന്ന നല്ല കഥാപാത്രങ്ങൾ ഷീലു ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ നിർമ്മാണരംഗത്തേക്ക് വന്നതും ആ സമയത്തുണ്ടായ നഷ്ടത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഷീലു.

അനൂപ് മേനോൻ ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രവീന്ദ്രാ നീ എവിടെ?’. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമും ഭർത്താവും തന്നെയാണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ ഷീലു പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹോം ടൂർ വീഡിയോയിൽ എല്ലാവരും കണ്ട തന്റെ വീടൊക്കെ വിറ്റുവെന്നും മൊത്തം കടക്കെണിയിൽ ആണെന്നും അഭിമുഖത്തിൽ ഷീലു എബ്രഹാം പറയുന്നു. ‘ബാഡ് ബോയ്സ്’ എന്ന സിനിമ ഇറങ്ങിയതിന് പിന്നാലെ ഒരു വാടക വീട്ടിലാണ് താമസമെന്നും, കടക്കെണിയിൽ പെടുന്നതിന് മുമ്പ് എടുത്ത് വെച്ച പടമാണ് ‘രവീന്ദ്രാ നീ എവിടെ?’ എന്നും അവർ കൂട്ടിച്ചേർത്തു. ഹോട്ടലുകൾ എല്ലാം പണയത്തിലാണെന്നും, പട്ടുസാരിയുടെ പകിട്ട് മാത്രമേ ഉള്ളൂവെന്നും, കഞ്ഞി കുടിച്ചു കിടക്കുന്ന പാട് തങ്ങൾക്ക് അറിയാമെന്നും ഷീലു എബ്രഹാം കൂട്ടിച്ചേർത്തു. ജിൻജർ മീഡിയ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.“എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. ഷീലു എബ്രഹാം കടക്കെണിയിലോ എന്ന് പറഞ്ഞുകൊണ്ട് ശോകമൂകമായ പാട്ടുവച്ച് കൊടുത്താൽ മതി. അങ്ങനെയെങ്കിലും നൂറ് രൂപ മുടക്കി കുറച്ചുപേരെങ്കിലും സിനിമ കാണുമല്ലോ. ഇവർക്കൊന്നും പൈസ കൊടുത്തിട്ടില്ല. രണ്ട് ഹോട്ടൽ കൂടി ഇനി പണയം വയ്ക്കാൻ ഉണ്ട്. ഇഡിക്കൊക്കെ ഇത് അറിയാം. മുമ്പ് അന്നദാനമൊക്കെ നടത്തിയിരുന്നു. ഇപ്പോൾ അന്നം കൊടുക്കാൻ കാശില്ലാതായി.രണ്ട് സിനിമ പൊട്ടി. ഇപ്പോൾ നമുക്കുള്ള അന്നം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. അതിന് വേണ്ടിയാണ് ഈ പടം എടുത്തത്. ഇതും പൊട്ടിയാൽ അന്നമെല്ലാം മുട്ടും. ബാഡ് ബോയ്സ് ഇറങ്ങിയതോടെ വീടൊക്കെ വിറ്റ് വാടക വീട്ടിലേക്ക് മാറി. അതിനുമുന്നേ എടുത്തുവച്ച പടമായിരുന്നു ഇത്. ഇപ്പോൾ മൊത്തം ദാരിദ്ര്യമാണെന്നേ” ഷീലു എബ്രഹാം പറഞ്ഞു….പൊട്ടിച്ചിരി നിറച്ചൊരു അഭിമുഖത്തിൽ ധ്യാനും അനൂപും മാറിമാറി ഷീലുവിനെ ട്രോളുന്നുണ്ട്. ഹോട്ടലുകൾ എല്ലാം പണയപ്പെടുത്തി എന്നും പട്ടുസാരിയുടെ പകിട്ട് മാത്രമാണ് ഉള്ളതെന്നും കഞ്ഞി കുടിച്ചു കിടക്കുന്ന പാട് ഞങ്ങൾക്ക് അറിയാം എന്നൊക്കെയുള്ള തഗ്ഗും ഷീലു പറയുന്നുണ്ട്….

“ആദ്യം നിർമ്മിച്ച സിനിമ പരാജയപ്പെട്ടപ്പോൾ വീണ്ടും സിനിമ നിർമ്മാണത്തിലേക്ക് തന്നെ വരാൻ കാരണം ആ പോയ കാശ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം ആയിരുന്നു. ഒന്നര കോടി രൂപയാണ് ഒറ്റയടിക്ക് നഷ്ടം വന്നത്. അന്നത്തെ കാലത്ത് ഒന്നര കോടി എന്ന് പറയുന്നത് വലുതാണ്. ആ പ്രോജക്ടിന് ഒന്നര കോടി ആയിരുന്നു ആയത്. ആ ഒന്നര കോടിയും പോയി. ആ പോയ പൈസ തിരിച്ചു പിടിക്കണം എങ്കിൽ വേറെ ഒരു ബിസിനസിൽ നിന്നും പെട്ടെന്ന് പറ്റില്ലായിരുന്നു. ലാഭം വന്നാൽ പെട്ടെന്ന് പൈസ വരാൻ പറ്റുന്നത് സിനിമ തന്നെയാണ്.

Scroll to Top