മലയാളികൾ വർഷങ്ങൾ ആയി ഉപ്പും മുളകും പരമ്പരക്ക് അഡിക്റ്റ് ആണ്. നീലുവും ബാലുവും അവരുടെ അഞ്ചുമക്കളുമായി തുടങ്ങിയ യാത്ര രണ്ടായിരം എപ്പിസോഡുകൾ പിന്നിടുമ്പോൾ നിരവധി താരങ്ങൾ ആണ് പരമ്ബരയിൽ വന്നു പോയത്. സിനിമ സീരിയൽ മേഖലയിലെ പ്രമുഖ താരങ്ങൾ പോലും പങ്കെടുത്ത ഇത്തരമൊരു സിറ്റ് കോം മുൻപ് മിനി സ്‌ക്രീനിൽ സംഭവിച്ചിട്ടില്ല തന്നെ. തുടക്കം മുതൽ ഉണ്ടായിരുന്ന ചില താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ഒഴിച്ചാൽ കേശുവും പാറുക്കുട്ടിയും ശിവാനിയും ലച്ചുവും എല്ലാം ആണ് ഇപ്പോൾ പരമ്പരയെ മുൻപോട്ട് നയിക്കുന്നത്.
പാറമട വീട്ടിലെ പുത്തൻ വിശേഷം ആണ് ഇപ്പോഴത്തെ പ്രധാന ആകർഷണം. ശിവാനിക്ക് കല്യാണമാണ്. സ്വന്തം പേരും കഥാപാത്രത്തിന്റെ പേരും ഒന്നായതുകൊണ്ട് തന്നെ ശിവാനിയുടെ ഒറിജിനൽ വിവാഹം ചിന്തിക്കുന്നവർ പോലും ഉണ്ട്. എന്നാൽ മുടിയനും ലച്ചുവിനും ശേഷം ശിവനിയുടെ വിവാഹത്തിന് വേണ്ടി ആണ് പാറമട വീട് ഒരുങ്ങുന്നത്. ഇടക്ക് കേശുവിന്റെ വിവാഹസ്വപ്നം ഏറെ ആരാധകർ ആണ് ആസ്വദിച്ചത്.ഇടക്ക് പരമ്പരയുടെ കാഴ്ചക്കാർക്ക് ചില നീരസം ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ പഴയതിനേക്കാൾ ഇഷ്ടത്തോടെയാണ് ആണ് ആരാധകർ ഓരോ എപ്പിസോഡും ആസ്വദിക്കുന്നത്. അതേസമയം ലച്ചുവിന്റെയും മുടിയന്റെയും വിവാഹത്തിന് പിന്നാലെ പരമ്പരക്ക് സംഭവിച്ചതുപോലെ ഇവിടെ നടക്കരുത് എന്ന് കമന്റുകൾ ഇടുന്നതും കുറവല്ല.
പാട്ടും ഡാൻസും ഒക്കെയായി പാറമട വീട് ശിവാനിയുടെ വിവാഹത്തിന് ഒരുങ്ങി കഴിഞ്ഞു. എല്ലാത്തിലും ശിവാനി ഭാഗവും ആകുന്നുണ്ട് എങ്കിലും നിശ്ച്ചയത്തിന് ഇടയിൽ നടക്കുന്ന അപ്രതീക്ഷിത ട്വിസ്റ്റിലൂടെ ആണ് കാര്യങ്ങൾ മുൻപോട്ട് പോകുന്നത്. ശിവാനിയുടെ കൈയ്യിൽ മോതിരം അണിയാൻ വേണ്ടി തുടങ്ങുമ്പോൾ ആണ് അപ്രതീക്ഷിതമായി ശിവന്റെ വരവ്. ശിവാനീ നിന്റെ ശിവേട്ടൻ വന്നു എന്ന് വിളിച്ചു പറയുന്നതും മണ്ഡപത്തിൽ നിന്നും ശിവാനി ഇറങ്ങി ഓടുന്നതും ആണ് പ്രമോയിൽ കാണിക്കുന്നത്. മുൻപും വിവാഹ മാമാങ്കത്തിന്റെ എപ്പിസോഡുകൾക്ക് വമ്പൻ റീച്ച് ആയതുകൊണ്ടുതന്നെ ശിവാനിയുടെ വിവാഹ എപ്പിസോഡും ടോപ്പ് ലിസ്റ്റിൽ ഇടം പിടിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട