കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ജനങ്ങളെ സേവിക്കുന്നതിനുള്ള അച‍ഞ്ചലമായ സമർപ്പണത്തിന്റെ തെളിവാണ് ഈ വിജയം, സുരേഷ് ​ഗോപിക്ക് ആശംസകളുമായി ശോഭ‌ന

മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിയ്‌ക്ക് ആശംസയുമായി നടി ശോഭന. ഇൻസ്റ്റ​ഗ്രാമിൽ സുരേഷ് ​ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശോഭന ആശംസകൾ അറിയിച്ചത്. നിങ്ങളുടെ സവിശേഷമായ ഈ നേട്ടത്തിന് അഭിനന്ദനങ്ങളെന്ന് ശോഭന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ജനങ്ങളെ സേവിക്കുന്നതിനുള്ള അച‍ഞ്ചലമായ സമർപ്പണത്തിന്റെ തെളിവാണ് ഈ വിജയം. നിങ്ങളുടെ നേതൃത്വത്തിൽ പുരോ​​ഗതിയുടെയും ക്ഷേമത്തിന്റെയും പുതിയ വഴികൾ പ്രകാശിക്കുമെന്ന് എനിക്ക് ഉറപ്പാണ്. മികച്ച നേതൃത്വത്തിലൂടെ സത്യസന്ധവും പ്രചോദനവുമായി മാറ്റങ്ങൾ കൊണ്ടുവരട്ടെയെന്ന് ആശംസിക്കുന്നു- ശോഭന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാത്രി ഒമ്പത് മണിയോടെയാണ് സുരേഷ് ​ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്ന് സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് പുറത്തുവരും. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി അധികാരമേറ്റതോടെ വലിയ ആഘോഷങ്ങളാണ് തൃശൂർ ന​ഗരത്തിൽ അരങ്ങേറുന്നത്. മധുരം പങ്കിട്ടും മുദ്രാവാക്യം മുഴക്കിയും ഈ ചരിത്ര നിമിഷത്തെ പൂരന​ഗരി സ്വാ​ഗതം ചെയ്യുകയാണ്.

Scroll to Top