മലയാളി പ്രേക്ഷകരുടെ മനസ്സ് തൻ്റെ ആദ്യ സീരിയലിലൂടെ തന്നെ കവർന്ന നടിയാണ് സ്‌നിഷ ചന്ദ്രൻ. തന്റെ ആദ്യ വേഷത്തിലൂടെ തന്നെ ഈ മഞ്ചേരിക്കാരി മികച്ച നടിക്കുള്ള പ്രേം നസീർ പുരസ്കാരവും സ്വന്തമാക്കി. സ്‌നിഷ സീരിയൽ രംഗത്തേക്ക് ചുവടു വെക്കുന്നത് മലയാളത്തോടൊപ്പം തമിഴിലും ഒരേ പോലെ അരങ്ങേറി കൊണ്ടാണ്. നീലക്കുയിൽ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെയാണ് സ്‌നിഷ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. സീരിയലിലെ പ്രധാന കഥാപാത്രമായ ‘കസ്‌തൂരി’യെയാണ് താരം അവതരിപ്പിക്കുന്നത്. മോഡലിങിലൂടെയെത്തിയ സ്‌നിഷ ചില സിനിമകളിലും അഭിനയിച്ചെങ്കിലും നീലക്കുയിലിലൂടെയാണ് ശ്രദ്ധേയയായത്. ‘നീലക്കുയിലി’ലെ കസ്‌തൂരിയുടെ വേഷത്തിന് താരത്തിന് മലയാളത്തിലെ മികച്ച സീരിയൽ നടിക്കുള്ള പുരസ്ക്‌കാരവും ലഭിച്ചിരുന്നു. തൻ്റെ വിശേഷങ്ങൾ എല്ലം സോഷ്യൽ മീഡിയയിലൂടെ സ്‌നിഷ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പുതിയ ജീവിതത്തിലേക്ക് കടക്കുന്നതായി അറിയിച്ചിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം വഴിയാണ് താരം പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്. മറ്റൊന്നുമല്ല പുതിയ സംരഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കല്യാണി എലഗൻസ് എന്നാണ് സംരംഭത്തിന്റെ പേര്. ഓൺലൈൻ കോളത്തിങ് ബ്രാൻഡാണ് സ്‌നിഷ ഇതിലൂടെ തുടങ്ങിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ തന്നെയാണ് ബിസിനസ് ആരംഭിക്കുന്നത്. കൂടുതലായും സാരിയുടെ കളക്ഷനാണ് ഈ ബ്രാൻഡിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ക്വാളിറ്റിയുടെ കാര്യത്തിലും പ്രൈയസിന്റെ കാര്യത്തിലും ഒക്കെ വളരെ മികച്ചതായിരിക്കുമെന്നും സ്‌നിഷ വീഡിയോയിലൂടെ പറയുന്നുണ്ട്. ഇഷ്‌ടപ്പെട്ട സാരികൾ സെലക്‌ട് ചെയ്‌തതിന് ശേഷം ബയോയിൽ കാണുന്ന നമ്പർ വഴി ഓർഡർ നൽകാൻ സാധിക്കുമെന്നും താരം പറഞ്ഞു. സീരിയലിൽ സപ്പോർട്ട് ചെയ്തതുപോലെ തൻ്റെ പുതിയ സംരംഭവും സപ്പോർട്ട് ചെയ്യണമെന്നും സിഷ വീഡിയോയിലൂടെ പറഞ്ഞു. കല്യാണി എലഗൻസ് ബൈ സ്‌നിഷ എന്നാണ് പേജിന്റെ പേര്. കൂടുതൽ വസ്ത്രങ്ങളും അതിൻ്റെ ഡിറ്റൈയൽസും ഈ പേജിലൂടെയായിരിക്കും പങ്കുവെക്കുക എന്നും താരം വ്യക്തമാക്കി. തൻ്റെ പുതിയ സംരംഭത്തിന് തുടക്കം കുറച്ചിതായി താരം അറിയിച്ചതിന് പിന്നാലെ നിവരധി ആളുകളാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. താരത്തിൻ്റെ ഫാൻസും, സീരിയിൽ കോ ആക്‌ടേഴ്സും എല്ലാം സ്നിഷയുടെ സംരംഭത്തിന് ആശംസ നൽകി.
മലയാളം സീരിയലിലൂടെയാണ് താരം വന്നതെങ്കിലും പിന്നീട് തമിഴിലും ഒരുപിടി നല്ല സീരിയലുകൾ ചെയ്യാൻ സ്‌നിഷയ്ക്ക് സാധിച്ചിട്ടുണ്ട്. സ്റ്റാർ വിജയലിലെ നീലക്കുയിലിലും സിഷയായിരുന്നു പ്രധാന കഥാപാത്രം. പിന്നീട് കാർത്തിക ദീപം, സീതാ രാമം, സുഭദ്രം, മാംഗല്യം ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം എന്നീ സീരിയലുകളിൽ അഭിനയിച്ചു. ഇപ്പോൾ ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന വീട്ടിലേ വിളക്ക് എന്ന സീരിയലിൽ അഭിനയിക്കുകയാണ് താരം. വിസ്‌മയ എന്നാണ് അതിലെ കഥാപാത്രത്തിൻ്റെ പേര്. സീരിയലിൽ അഭിനയിക്കുന്നതിനൊപ്പമാണ് പുതിയ സംരംഭത്തിനും താരം തുടക്കം കുറിച്ചിരിക്കുന്നത്. മലയാള സിനിമയിലൂടെയാണ് താരം അഭിനയം തുടങ്ങുന്നത്. സ്‌കൂൾ ഡയറിസ് എന്ന ചിത്രമാണ് ആദ്യമായി നടി അഭിനയിച്ചത്. പിന്നീടാണ് സീരിയലിലേക്ക് കടക്കുന്നത്