ഇതാണ് ലവ് ജിഹാദ്… അടുപ്പൂട്ടി ചർച്ചക്കാർ അറിഞ്ഞില്ലേ സോന മരിച്ചത്

കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നും എല്ലാം വറും തെറ്റി ധാരണയും കുത്തിത്തിരിപ്പുകളുമാണെന്ന് പുറഞ്ഞു നടന്നവർക്ക് മുന്നിലേക്കാണ് സോനയുടെ ആത്മഹത്യാവാർത്ത എത്തുന്നത്… ഒരു പെൺക്കുട്ടിയെ പ്രണയിച്ച് വിവാഹവാ​ഗ്ധാനം നൽകി ശാരീരികമായും മാനസീകമായും പീഡിപ്പിച്ചു… ശേഷം മതം മാറാൻ നിർബന്ധിച്ചു… സമ്മതിക്കാതെ വന്നപ്പോൾ വീണ്ടും അതിക്രൂരമായി ഉപദ്രവിച്ചു… ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലായപ്പോൾ ആ പെൺക്കുട്ടി ആത്മഹത്യ ചെയ്തു… എന്നിട്ടും കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നും ഇതെല്ലാം ഒറ്റപ്പെട്ട സംഭവമാണെന്നും പറയുകയാണ് അടുപ്പുക്കൂട്ടി ചർച്ച നടത്തുന്നവരുൾപ്പെടെയുള്ള മാധ്യമ പ്രവർത്തകർ… പലരും ഈ വാർത്ത തങ്ങൾ കണ്ടിട്ടേയില്ല എന്ന മട്ടിലാണ് കാര്യങ്ങൾ സംസാരിക്കുന്നത് പോലും… ഈ വാർത്ത നൽകി മണിക്കുറുകൾക്കുള്ലിൽ തന്നെ പല മുൻനിര ചാനലുകളും ഈ വാർത്ത വലിച്ചിരുന്നു… സോനയുടെ ആത്മഹത്യാ കുറിപ്പ് കൂടി കണ്ടെടുത്തിട്ടും വേണ്ട പ്രാധാന്യത്തോടെ പലരും ഈ വാർത്ത നൽകിയില്ല… റമീസിന്റെ വീട്ടിൽ തന്നെ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നുമാണ് സോനയുടെ കുറിപ്പിലുള്ളത്. കുറിപ്പ് സോന റമീസിന്റെ ഉമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. സോനയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് സോനയുടെ കുടുംബത്തിന്റെ പരാതിയിൽ റമീസിനെതിരെ ആത്മഹത്യാപ്രേരണ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ കൂടി ചേർത്തു. നെടുമ്പാശേരി വിമാനത്താവളത്തിലെ താത്‌കാലിക ജീവനക്കാരനാണ് റമീസ്. കഴിഞ്ഞ ശനിയാഴ്‌ചയാണ് സോനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സഹോദരി വലിയ മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി സോനയുടെ സഹോദരൻ ബേസിൽ എൽദോസ് പറഞ്ഞു. ‘റമീസ് കല്യാണാലോചനയുമായി വീട്ടിൽ വന്നിരുന്നു. റമീസും സോനയും ഒരുമിച്ച് പഠിച്ചതാണ്. വിവാഹത്തിനായി സോന മതം മാറണമെന്ന് റമീസ് ഞങ്ങളോട് പറഞ്ഞു. പൊന്നാനി പോയി രണ്ടുമാസം നിൽക്കണമെന്ന് പറഞ്ഞു. സഹോദരിയുടെ ഇഷ്ടം കണക്കിലെടുത്ത് ഞങ്ങളത് സമ്മതിച്ചു.

റമീസിൻറെ വീട്ടുകാർ സോനയെ കല്യാണം ആലോചിച്ച് വീട്ടിലെത്തിയിരുന്നു. അവർ വന്നതാകട്ടെ അപ്പൻ മരിച്ച സമയത്തും. അപ്പൻ മരിച്ച് ഒരുമാസമായിട്ടില്ലായിരുന്നു. അപ്പോൾ തന്നെ അവരുടെ സ്വഭാവം മനസ്സിലായി എന്നാണ് സോനയുടെ സഹോദരൻ പറയുന്നത്. വീട്ടിൽ വന്ന് കല്യാണം ആലോചിച്ചിട്ടാണ് മതം മാറണമെന്ന് പറഞ്ഞത്. അത് സമ്മതിച്ചു. ഒരു വർഷം കഴിഞ്ഞ് അപ്പൻറെ ആണ്ട് കഴിഞ്ഞ് എല്ലാം ചെയ്യാം എന്ന് സോനയുടെ കുടുംബം പറഞ്ഞു.

കഴിഞ്ഞദിവസം റമീസിനെ ഇമ്മോറൽ ട്രാഫിക്കിന് ഒരു ലോഡ്‌ജിൽ നിന്ന് പിടിച്ചിരുന്നു. ഇതറിഞ്ഞ സോന ഇനി മതം മാറാൻ പറ്റില്ല, രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞു. സോന കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ അവിടെനിന്ന് റമീസ് ആലുവയിൽ പോയി രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കൊണ്ടുപോയി. എന്നിട്ട് വീട്ടിൽ കൊണ്ടുപോയി പൂട്ടിയിട്ട് മർദ്ദിച്ചു. പൊന്നാനിയിലേക്ക് പോകാൻ വാഹനം തയ്യാറാക്കി നിർത്തിയിരിക്കുകയായിരുന്നു. റമീസിന്റെ മാതാപിതാക്കളും സഹോദരിയും കൂട്ടുകാരും അവിടെയുണ്ടായിരുന്നു’- സഹോദരൻ വെളിപ്പെടുത്തി. കൂടാതെ റമീസും കുടുംബവും സോനയോട് ഇത്രയധികം ക്രൂരതകൾ ചെയ്തത് തങ്ങളറിഞ്ഞിരുന്നില്ലെന്ന് ജീവനൊടുക്കിയ സോനയുടെ സഹോദരൻ ബെയ്സിൽ പറഞ്ഞിരുന്നു

Scroll to Top