കത്തിക്കരിഞ്ഞപ്പോള്‍ മൂന്നു മാസം ഗര്‍ഭിണി.. നടി സൗന്ദര്യയ്ക്ക് സംഭവിച്ചത്

കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകൾ കണ്ട മലയാളികളാരും സൗന്ദര്യയെ മറക്കില്ല. പേര് അന്വർഥമാക്കും വിധം സൗന്ദര്യത്തിന്റെ അവസാന വാക്കുകളിലൊന്നായിരുന്നു അവർ. ശ്രീദേവിക്കു ശേഷം ഇത്രയും രൂപഭംഗിയുളള മറ്റൊരു നടി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. എന്തു തന്നെയായാലും മാതൃഭാഷയായ കന്നഡയിലും പിന്നീട് തെലുങ്കിലും തമിഴിലും എന്ന പോലെ മലയാളത്തിലും അവർക്ക് ലക്ഷകണക്കിന് ആരാധകരുണ്ട്. അവരെയെല്ലാം ഒറ്റയടിക്ക് നിരാശപ്പെടുത്തിക്കൊണ്ടാണ് 2004 ഏപ്രിൽ 17ന് ആ ദുരന്തം സംഭവിച്ചത്. അവരും ഏകസഹോദരനും സഞ്ചരിച്ചിരുന്ന വിമാനം തകർന്ന് തൽക്ഷണം സൗന്ദര്യ ഓർമയായി.

സൗമ്യ സത്യനാരായണ അയ്യർ എന്നതായിരുന്നു സൗന്ദര്യയുടെ യഥാർഥ പേര്…. തുടക്കം മാതൃഭാഷയായ കന്നടയിലായിരുന്നെങ്കിലും സൗന്ദര്യയുടെ ഭാഗ്യം തെളിഞ്ഞത് തെലുങ്ക് സിനിമകളിലായിരുന്നു. ഏതാനും തമിഴ്, കന്നട സിനിമകളിലും രണ്ട് മലയാള ചിത്രങ്ങളിലും അഭിനയിച്ചു. മൂന്ന് തവണ ആന്ധ്ര സ്‌റ്റേറ്റ് അവാർഡും രണ്ട് തവണ കർണാടക സ്‌റ്റേറ്റ് അവാർഡും നേടിയ സൗന്ദര്യയ്ക്ക് നിർമാതാവ് എന്ന നിലയിൽ മികച്ച ഫീച്ചർ സിനിമയ്ക്കുളള ദേശീയ പുരസ്‌കാരവും ലഭിച്ചു. ആറ് ഫിലിം ഫെയർ അവാർഡുകൾ വേറെ. ഒന്നിനു പിറകെ മറ്റൊന്നായി വലിയ പ്രൊജക്ടുകൾ. കോടി രാമകൃഷ്ണ അടക്കമുളള വമ്പൻ സംവിധായകർ. നാഗാർജുനയും രമ്യാ കൃഷ്ണനുമടക്കമുളള വലിയ കോ ആർട്ടിസ്റ്റുകൾ. സൗന്ദര്യ തെലുങ്കിലെ ഏറ്റവും ജനപ്രീതിയുളള നായികയായി മാറുകയായിരുന്നു. 1995 ൽ അവർ പതിനൊന്ന് സിനിമകളിൽ വരെ അഭിനയിച്ചു.

തമിഴിൽ കാർത്തിക്കിനൊപ്പം പൊന്നുമണി എന്ന പടത്തിൽ മാനസിക വൈകല്യമുളള പെൺകുട്ടിയുടെ വേഷം ചെയ്ത സൗന്ദര്യയ്ക്ക് വ്യാപക അംഗീകാരം ലഭിച്ചു.2004ൽ അഭിനയജീവിതം താത്ക്കാലികമായി അവസാനിപ്പിച്ച് അവർ ബാല്യകാല സുഹൃത്തായിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയർ രഘുവിനെ വിവാഹം കഴിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സഹോദരൻ അമർനാഥിനൊപ്പം ബെംഗളൂരുവിൽ നിന്നൂം കരിംനഗറിലേക്ക് വിമാനയാത്ര പോയി. സെസ്‌ന 180 എന്ന വിമാനം കഷ്ടിച്ച് 150 അടി (46 മീറ്റർ) ഉയരത്തിൽ പറന്നുയർന്നതേയുളളു. കാർഷിക ശാസ്ത്ര സർവകലാശാലയുടെ ക്യാംപസിലേക്ക് ഒരു പൊട്ടിത്തെറിയോടെ തകർന്നു വീണു. തന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാനുളള മോഹം ഉളളിൽ താലോലിച്ചിരുന്ന അമ്മയായിരുന്നു മരിക്കുമ്പോൾ സൗന്ദര്യ. രണ്ടുമാസം ഗർഭിണി. ഇപ്പോഴിതാ നടി സൗന്ദര്യ മരിച്ച സംഭവം കൊലപാതകമെന്ന പരാതിയുമായി ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലക്കാരനായ ചിട്ടിമല്ലു രം​ഗത്തെത്തിയിരിക്കുകയാണ്. പരാതി നൽകിയതിനെ തുടർന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അതിനാൽ സുരക്ഷ നൽകണമെന്നും ചിട്ടിമല്ലു ഖമ്മം എസ്പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

Scroll to Top