ഇത് ഹലോ കുട്ടിച്ചാത്തനിലെ വര്‍ഷ തന്നെയാണോ ?.. സംശയം ചോദിച്ചു വന്ന ആരാധകനു അപ്പോൾ തന്നെ മറുപടി കിട്ടി

നയന ജോസന്റെയും ഗോകുലിന്റെയും വിവാഹത്തിൽ പങ്കുചേരാനായി ശ്രദ്ധയും എത്തിയിരുന്നു. സാരിയണിഞ്ഞുള്ള ചിത്രങ്ങളും വീഡിയോകളും അന്ന് വൈറലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായി ശ്രദ്ധയും ചിത്രങ്ങൾ പങ്കിട്ടിരുന്നു…. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു ശ്രദ്ധ അഭിനയത്തിൽ നിന്നും മാറിയത്. ഇടവേളയ്ക്ക് ശേഷമായി ബിഗ് സ്‌ക്രീനിലൂടെയായിരുന്നു തിരിച്ചെത്തിയത്. ബാലതാരത്തിന്റെ തിരിച്ചുവരവ് വാർത്തകളിൽ ഇടം നേടിയിരുന്നു…വിവാഹത്തിന് പങ്കെടുത്തതും, നാളുകൾക്ക് ശേഷം ഫ്രണ്ടസിനെ കണ്ടുമുട്ടിയതിന്റെയുമെല്ലാം വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. സാരിയുടുത്തപ്പോൾ നിത്യ മേനോനെ പോലെ തോന്നു. ചിരിക്കുമ്പോൾ ശരിക്കും നിത്യയുമായി സാമ്യമുണ്ടെന്നായിരുന്നു കമന്റുകൾ….അഭിനയം മാത്രമല്ല ഡാൻസും ഏറെ ഇഷ്ടമാണ് ശ്രദ്ധയ്ക്ക്. ഇൻസ്റ്റഗ്രാമിലൂടെയായി ഡാൻസ് വീഡിയോകളും ശ്രദ്ധ പങ്കുവെച്ചിരുന്നു.

നിങ്ങളുടെ എനർജി ഒരു രക്ഷയുമില്ലെന്നായിരുന്നു കമന്റുകൾ.ഇനി അഭിനയ ലോകത്ത് സജീവമായി തുടരുമോയെന്നായിരുന്നു ചിലരുടെ ചോദ്യങ്ങൾ. നായികയുടെ സഹോദരിയായും, നായികയായുമൊക്കെ ഇടയ്ക്ക് കണ്ടിരുന്നുവെങ്കിലും പിന്നീട് ബ്രേക്കെടുക്കുകയായിരുന്നു താരം.നാളുകൾക്ക് ശേഷമായി ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ സ്‌നേഹം അറിയിച്ചവരോടെല്ലാം നന്ദി അറിയിച്ച് ശ്രദ്ധ എത്തിയിരുന്നു. സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടേയെന്നായിരുന്നു ചിലർ ചോദിച്ചത്.ബാലതാരമായി ശ്രദ്ധിക്കപ്പെട്ടതാണ് ശ്രദ്ധ ഗോകുൽ. മൈ ഡിയർ കുട്ടിച്ചാത്തൻ പരമ്പരയിൽ വർഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രദ്ധയായിരുന്നു. 12 വർഷത്തിന് ശേഷവും ആളുകൾ തന്നെ വിളിക്കുന്നത് വർഷ എന്നാണെന്നായിരുന്നു ശ്രദ്ധ പറഞ്ഞത്. 12 വർഷങ്ങൾക്ക് മുമ്പാണ് ഏഷ്യാനെറ്റിൽ ഹലോ കുട്ടിച്ചാത്തൻ സീരിയൽ സംപ്രേക്ഷണം ചെയ്തത്. കുട്ടിച്ചാത്തനിലെ കുട്ടി താരങ്ങളെല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറി. വർഷ എന്ന കഥാപാത്രത്തെ ആയിരുന്നു സീരിയലിൽ ശ്രദ്ധ അവതരിപ്പിച്ചത്. അതിനാൽ തന്നെ ശ്രദ്ധ എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് പരിചയം വർഷയെ ആവും. നാലു കുട്ടി സുഹൃത്തുക്കൾക്കിടയിലേയ്ക്ക് കുട്ടിച്ചാത്തൻ എത്തുന്നതും ശേഷമുള്ള രസകരമായ സംഭവങ്ങളുമായിരുന്നു സീരിയലിന്റെ പ്രമേയം. കുട്ടികളെ വലിയ രീതിയിൽ ആകർഷിക്കാനും ഈ സീരിയലിനു സാധിച്ചു.

Scroll to Top