അയ്യോ.. ശ്രീവിദ്യയ്ക്ക് എന്തുപറ്റി’.. നടി ശ്രീവിദ്യ ആശുപത്രിയിൽ.. ഓടിയെത്തി ഭർത്താവും

കാസർകോട് സ്വദേസിയായ ശ്രീവിദ്യ ക്യാമ്പസ് ഡയറി, കുട്ടനാട് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. മിനി സ്‌ക്രീനിൽ അവതാരകയായും റിയാലിറ്റി ഷോകളിലൂടേയും തിളങ്ങി. തിരുവനന്തപുരം സ്വദേശിയായ രാഹുൽ ജീം ബൂ ബാ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്… ഈ ഭാര്യ ഭർത്താക്കൻമാരെ ഇഷ്ടമല്ലാത്തവർ ഇന്ന് സോഷ്യൽ മീഡിയയിൽ വളരെ കുറവാണെന്ന് തന്നെ പറയാം… ഫ്ളവേർഴ്സിലെ സ്റ്റാർ മാജിക്കിലൂടെയാണ് ശ്രീവിദ്യ എല്ലാവർക്കും സുപരിചിതയായി മാറുന്നത്… ശ്രീവിദ്യയുമായി റിലേഷൻഷിപ്പിലായതിന് പിന്നാലെയാണ് രാഹുലും പ്രേഷകർക്ക് പ്രിയങ്കരനാകുന്നത്… ഇപ്പോഴിതാ ശ്രീവിദ്യ ഹോസ്പിറ്റലിൽ അഡ്മിറ്റായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്… തുടർച്ചയായി 3 ദിവസം ഭക്ഷണമില്ലാതെ ഷൂട്ടിം​ഗ് തിരക്കുകളിൽപ്പെട്ടത് കാരണം തീർത്തും മോശം നിലയിലായിരുന്നു അതുകൊണ്ട് തന്ന ക്ഷീണിതയായി വീണ ശ്രീവിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ‍ഡ്രിപ്പിടുകയായിരുന്നു… ഇത് തീർന്ന ശേഷം മാത്രമേ വീട്ടിലേക്ക് പോകാൻ സാധീക്കൂവെന്നാണ് ഡോക്ടർ പറഞ്ഞത്…അസുഖം മാറി ഉടൻ തന്നെ വീട്ടിലേയ്ക്ക് പോകുമെന്നും ശ്രീവിദ്യയും രാഹുലും പറയുകയായിരുന്നു…നിരവധി ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി പോസ്റ്റുകളും വീഡിയോകളും പങ്കുവയ്‌ക്കാറുണ്ട്. ഇതെല്ലാം വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം അടുത്തിടെയാണ് സംവിധായകൻ രാഹുൽ രാമചന്ദ്രനും ശ്രീവിദ്യയും വിവാഹിതരായത്. ആദ്യമൊക്കെ എല്ലാ വീഡിയോകളിലും ഭർത്താവും ഒപ്പമുണ്ടായിരുന്നു. പിന്നീടാണ് രാഹുലും ശ്രീവിദ്യയുടെ വഴിയേ യൂട്യൂബിലേക്ക് നീങ്ങുന്നത്… ഇരുവരും ശ്രീവിദ്യയുടെ നാടായ കാസർഗോഡ് കറ്റൈർ (Kattire) എന്ന പേരിൽ പുതിയ വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങിയിരുന്നു. പ്രധാനമായും ടീഷർട്ടുകളാണ് കറ്റൈറിൽ വിൽക്കുന്നത്. ഇതുകൂടാതെ രാഹുലിന്റെ നാടായ തിരുവനന്തപുരത്ത് ഒരു ക്ലൗഡ് കിച്ചണും ഇരുവരും ചേർന്ന് ആരംഭിച്ചിട്ടുണ്ട്…. ”എന്നെ പിന്തുണക്കുന്ന ഒരുപാട് പേരുണ്ട്. കല്യാണസമയത്ത് എനിക്കു വേണ്ടി പൂജ കഴിപ്പിച്ചവർ വരെയുണ്ട്. എനിക്കു സമ്മാനങ്ങൾ അയക്കുന്നവരുണ്ട്. അതൊക്കെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ? നെഗറ്റീവ് കമന്റുകൾ തീർച്ചയായും വരാറുണ്ട്. എന്നെ പറഞ്ഞാലും കുഴപ്പമില്ല, എന്റെ വീട്ടുകാരെ പറഞ്ഞാൽ എനിക്കു വിഷമമാകും. എന്നുകരുതി എന്നെപ്പറ്റി എന്തും പറയാൻ ആളുകൾക്ക് അവകാശം ഉണ്ടെന്നല്ല. ഉദ്ദേശശുദ്ധി ഒട്ടും ഇല്ലാത്തവരാണ് സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ ഇടുന്നത്. എന്റെ കാര്യം മാത്രമല്ല ഞാൻ പറയുന്നത്. സാധാരണക്കാർക്കെതിരെ പോലും ഇത്തരത്തിലുള്ള കമന്റ് വരുന്നുണ്ട്”,ഒരിക്കൽ തന്റെ ആരാഝകരെ കുറിച്ച് ശ്രീവിദ്യ പറ‍്ഞ വാക്കുകൾ ശ്രദ്ദേയമായിരുന്നു

Scroll to Top