സുരേഷേട്ടൻ തൃശൂരിനെ എടുക്കുകയല്ല ജനങ്ങൾ നൽകുകയാണ് ചെയ്തതെന്നാണ് ഈ വലിയ വിജയം കണ്ടപ്പോൾ തോന്നുന്നത്- ശ്രിയ രമേഷ്

തൃശൂരില്‍ വമ്പൻ വിജയം നേടിയ സുരേഷ് ഗോപിയെ പ്രശംസിച്ച് നടി ശ്രിയ രമേഷ്. സിനിമ രം​ഗത്തെ സഹപ്രവർത്തകനായ സുരേഷ് ​ഗോപിച്ചേട്ടന്റെ വിജയത്തിൽ ആശംസകൾ അറിയിക്കുന്നതായും അവർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

‘സിനിമ രം​ഗത്തെ സഹപ്രവർത്തകനായ സുരേഷ് ​ഗോപിച്ചേട്ടന്റെ വിജയത്തിൽ ആശംസകൾ അറിയിക്കുന്നു. അർപ്പണ മനോ​ഭാവസത്തോടെ സുരേഷേട്ടനും ഒപ്പമുള്ളവരും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച നേടിയ വിജയമാണിത്. സുരേഷേട്ടൻ തൃശൂരിനെ എടുക്കുകയല്ല ജനങ്ങൾ നൽകുകയാണ് ചെയ്തതെന്നാണഅ ഈ വലിയ വിജയം കണ്ടപ്പോൾ തോന്നുന്നത്. രാധിക ചേച്ചിയും മക്കളും ഉൾപ്പെടെ കുടുംബാം​ഗങ്ങളുടെ പിന്തുണയും എടുത്ത് പറയേണ്ടത്.

വലിയ ഒരു ഉത്തരവാ​ദിത്വമാണ് അദ്ദേഹത്തിലെത്തിയത്. അദ്ദേഹത്തെ വിവാ​ദങ്ങളിൽ കുടുക്കുവാൻ ശ്രമിക്കുന്നവർക്ക് തലവച്ചു കൊടുക്കാതെ എംപി എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങളിലൂടെ തൃശൂരിന് വലിയ മാറ്റങ്ങൾ കൊണ്ടുവരാണ് സാധിക്കട്ടെ”. — എന്നാണ് അവർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

അതേസമയം വിജയത്തിനു പിന്നാലെ വികാരധീനനായാണ് സുേരഷ് ഗോപി മാധ്യമങ്ങൾക്കു മുന്നിൽ സംസാരിച്ചത്. തൃശൂര്‍ ഞാനെടുത്തിട്ടില്ലെന്നും തൃശൂരുകാർ തന്നെന്നും പറഞ്ഞ സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് കൊടുത്തത് അതുപോലൊരു കിരീടമായിട്ട് തൃശൂരിനെ ഞാനെന്‍റെ തലയില്‍ വയ്ക്കുമെന്നും തൃശൂരിലെ യഥാര്‍ഥ മതേതര പ്രജാദൈവങ്ങളെ വണങ്ങുന്നെന്നും പറഞ്ഞു. കേരളത്തിന്റെ എം.പിയായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to Top