എത്ര താഴിട്ടു പൂട്ടിയാലും, കമ്മികളുടെ കയ്യടികള്‍ക്ക് വേണ്ടി സുരേഷേട്ടനെ എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും സത്യം മനസിലാക്കിയ ജനങ്ങള്‍ അദ്ദേഹത്തിന് തൃശൂര്‍ നല്‍കിയെടി കമ്മിണി,വിജയത്തിന് പിന്നാലെ പഴയ വീഡിയോ കുത്തിപ്പൊക്കി നടി നിമിഷ സജയന് സൈബര്‍ ആക്രമണം

തൃശൂരില്‍ സുരേഷ് ഗോപിയുടെ വന്‍ വിജയത്തിന് പിന്നാലെ നടി നിമിഷ സജയന് നേരെ കടുത്ത സൈബര്‍ ആക്രമണം. നടിയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് വ്യാപകമായി സംഘപരിവാര്‍ അണികള്‍ സൈബര്‍ ആക്രമണം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയില്‍ നിമിഷ സജയന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാര്‍ അണികളുടെ വിമര്‍ശനം.

തൃശൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ ‘ഈ തൃശൂര്‍ എനിക്ക് വേണം, നിങ്ങള്‍ ഈ തൃശൂര്‍ എനിക്ക് തരണം, തൃശൂരിനെ ഞാന്‍ ഇങ്ങ് എടുക്കുവാ’ എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് കൊണ്ടായിരുന്നു നിമിഷാ സജയന്‍ രംഗത്ത് വന്നിരുന്നു. ‘തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല’ എന്നായിരുന്നു നിമിഷ സജയന്‍ പറഞ്ഞത്.

‘എത്ര താഴിട്ടു പൂട്ടിയാലും, കമ്മികളുടെ കയ്യടികള്‍ക്ക് വേണ്ടി സുരേഷേട്ടനെ എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും സത്യം മനസിലാക്കിയ ജനങ്ങള്‍ അദ്ദേഹത്തിന് തൃശൂര്‍ നല്‍കിയെടി കമ്മിണി, പൊങ്ങാത്ത തൃശൂര്‍ സുരേഷ് ഗോപി എടുത്തു, വാക്കുകള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണ്ടേ അമ്പാനെ’ എന്നിങ്ങനെയുള്ള ട്രോളുകളാണ് നിമിഷയ്‌ക്കെതിരെ ഉയരുന്നത്.

അതേസമയം, കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി. ‘തൃശൂര്‍ ഞാനെടുത്തതല്ല. തൃശൂര്‍കാര്‍ എനിക്ക് സ്‌നേഹപൂര്‍വം തന്നതാണ്. ഞാനത് എന്റെ ഹൃദയത്തിലേക്ക് ചേര്‍ക്കുന്നു. ഇനി ഞാനത് എന്റെ തലയില്‍ വച്ച് കൊണ്ട് നടക്കും. പൊന്നു പോലെ സംരക്ഷിക്കും’ എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Scroll to Top