മകളുടെ അവസാന ഫോൺകാൾ !! സുദിക്ഷയുടെ അവസാന ശബ്ദം ഇപ്പോഴും ചെവിയിൽ മുഴുങ്ങുന്നു മാതാപിതാക്കൾ

അവധി ആഘോഷിക്കുന്നതായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയതിന് പിന്നാലെ ഇന്ത്യൻ വംശജയായ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയെ കാണാതായ സംഭവത്തിൽ, ഒടുവിൽ ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്ത് പോലീസ്. ചോദ്യം ചെയ്യലിൽ യുവാവ് മൂന്ന് വ്യത്യസ്ത മൊഴികൾ നൽകിയതാണ് ദുരൂഹത വർധിപ്പിക്കുന്നത്. നിലവിൽ ഇയാളെ പ്രതിചേർക്കേണ്ട സാഹചര്യം ഇതുവരെയില്ലെന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടി മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.

വസന്തകാല ആഘോഷങ്ങൾക്ക് ഏറെ പ്രശസ്തമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലിൽ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യൻ വംശജയായ വിദ്യാർഥിനി സുദിക്ഷ കൊണങ്കി എത്തിയത്. ആറ് വനിതാ സുഹൃത്തുക്കൾക്കൊപ്പമാണ് പുന്റാ കാനയിലേക്ക് സുദിക്ഷ എത്തിയത്. കാണാതാവുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സുദിക്ഷയും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചതായും ബീച്ചിലേക്ക് പോയതായും അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ, സുദിക്ഷയില്ലാതെയാണ് സുഹൃത്തുക്കൾ തിരിച്ചെത്തിയത്. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ സുഹൃത്തുക്കൾ ചേർന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യം ഡൊമനിക്കൻ ദേശീയ പോലീസിന് ലഭിച്ചിട്ടുണ്ട്. 4.15-ഓടെയാണ് ഇവർ ബീച്ചിലേക്ക് പോയത്. 5.55-ന് ശേഷം സുഹൃത്തുക്കൾ തിരിച്ചെത്തിയെങ്കിലും ഇവർക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല. വൈകീട്ട് നാലോടെയാണ് സുദിക്ഷയെ കാണാതായ സംഭവം സുഹൃത്തുക്കൾ ഹോട്ടൽ അധികൃതരെ അറിയിച്ചത്. സുദിക്ഷ ധരിച്ചിരുന്ന ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറിൽനിന്ന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇവിടെനിന്ന് ബലപ്രയോഗം നടന്നതിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

24-കാരനായ അയോവയിൽനിന്നുള്ള ജോഷ്വാ സ്റ്റീവ് റൈബ് എന്ന യുവാവിനെയാണ് സുദിക്ഷയ്ക്കൊപ്പം അവസാനമായി കണ്ടത്. സുദിക്ഷയുടെ സുഹൃത്തുക്കൾ പോയശേഷം സംഭവിച്ചതായി മൂന്ന് വ്യത്യസ്ത മൊഴികളാണ് യുവാവ് നൽകിയത്. അതിൽ ഒന്ന് കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് താൻ ഛർദിച്ചുവെന്നും ബീച്ചിൽനിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അന്വേഷിച്ചിരുന്നതായും യുവാവ് പറഞ്ഞു. മറ്റൊന്നിൽ, തനിക്ക് ക്ഷീണം തോന്നിയെന്നും ബോധംപോവുംമുമ്പ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും ഇയാൾ മൊഴിനൽകി. താൻ ലോഞ്ച് ചെയറിൽ തിരികെ എത്തി ഉറങ്ങുന്നതിന് മുമ്പ് സുദിക്ഷ തീരത്തുകൂടെ നടക്കുന്നതായാണ് കണ്ടതെന്നും മറ്റൊരു മൊഴിയിൽ പറഞ്ഞു. അതേസമയം, മാർച്ച് 5ന് സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ നടക്കാനിറങ്ങിയ സുദിക്ഷ ശക്തമായ തിരയിൽപ്പെട്ട് മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.