ഇരുവരും ഒരുപാട് അനുഭവിച്ചു.. ഇനി പാളിച്ച ഉണ്ടാകില്ല’.. സ്വാതി ആ തീരുമാനം എടുത്തു.. തുറന്ന് പറഞ്ഞ് താരങ്ങൾ

കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സംസാരവിഷയം നടി സ്വാതി നിത്യാനന്ദ്- വിഷ്ണു സന്തോഷ് ചിത്രങ്ങളെകുറിച്ചായിരുന്നു. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് ഇരുവരും ചേർന്നുനിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചതോടെയാണ് ഗോസിപ്പ് കോളങ്ങളിൽ ഇവരുടെ വാർത്തയും നിറഞ്ഞത്. അതിനും മുൻപേ വിഷ്ണുവിന് പുതിയ ബുള്ളറ്റ് സമ്മാനം നൽകിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

ഇരുവരും സ്നേഹത്തോടെ വിളിക്കുന്ന പേരും ചേർത്തുവച്ചാണ് വിഷ്ണു സ്വാതിക്ക് നന്ദി പറഞ്ഞത്. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തിന് നൂറുനിറങ്ങൾ കൽപ്പിച്ചാണ് സോഷ്യൽ മീഡിയ കഥകൾ മെനഞ്ഞതും. തന്റെ കർമ്മ മേഖലയിൽ സ്വന്തമായി വഴിവെട്ടിവന്നവൾ ആണ് സ്വാതി. കുറഞ്ഞകാലം കൊണ്ടാണ് അവർ മിനിസ്ക്രീൻ രംഗത്ത് തന്റേതായ സ്ഥാനം നേടിയത്. അതുകൊണ്ടുതന്നെ സദാചാരക്കാരുടെ ഇത്തരം ഗോസിപ്പുകൾ സ്വാതിയെ ബാധിക്കില്ലെന്ന് മാത്രം…സീമന്ത രേഖയിൽ സിന്ദൂരവും പട്ടുസാരിയും അണിഞ്ഞുകൊണ്ട് അതീവ സുന്ദരിയായുള്ള സ്വാതിയുടെ ചിത്രങ്ങൾ ഒപ്പം അതിനു നൽകിയ ക്യാപ്‌ഷൻ.

എല്ലാറ്റിനും ഉപരി വിഷ്ണുവിന് ഒപ്പമുള്ള സന്തോഷ നിമിഷം കൂടി ആയപ്പോൾ സ്വാതി , വിഷ്ണു ബന്ധം ഏതാണ്ട് നടന്ന പോലെ ആയി സോഷ്യൽ മീഡിയയിലെ സംസാരം. എന്നാൽ അധികം വൈകാതെ പോസ്റ്റുമായി സ്വാതി എത്തുകയുണ്ടായി…എന്തെങ്കിലും നടന്നാൽ ഉറപ്പായും ഞാൻ അറിയിക്കും. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്ന അഭ്യർത്ഥനയും സ്വാതി നടത്തുകയുണ്ടായി. മലയാളത്തിന് പുറമെ അന്യഭാഷാ സീരിയലുകളിലും സ്വാതി സജീവമാണ്.

Scroll to Top