തന്നെകുറിച്ച് ഏറ്റവും മോശമായി സംസാരിച്ചത് ശോഭാ സുരേന്ദ്രൻ, പൂരപ്പറമ്പ് എന്നാണ് ഉപമിച്ചത്, ഒരു സ്ത്രീയായിട്ടുപോലും മോശം പരാമർശം നടത്തി- ശ്വേതാ മേനോൻ

നടി ശ്വേതാ മേനോനെ കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് പൊതുവേദിയിൽ വച്ച് കടന്നുപിടിച്ചുവെന്നത് ഒരു സമയത്ത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. രാഷ്ട്രീയ വിവാദങ്ങൾ കൊഴുത്തപ്പോൾ പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞാണ് പ്രശ്നം അവസാനിപ്പിച്ചത്.

72 വയസുള്ള ഒരാളോട് എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഉണ്ടായിരുന്നില്ല, എന്നാൽ പറയേണ്ടത് പറയാതെ പോകാൻ കഴിയുമായിരുന്നില്ലെന്നും ശ്വേത പ്രതികരിച്ചിരുന്നു. പലരും മോശമായി സംസാരിച്ചിരുന്നു.എന്നാൽ, ഏറ്റവും മോശമായി സംസാരിച്ചത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആയിരുന്നുവെന്നാണ് ശ്വേതാ മേനോൻ പറഞ്ഞത്.

അന്നത്തെ വിഷയത്തില്‍ പലരും വിചാരിച്ചത് രാഷ്ട്രീയപരമായിട്ടാണ് ഞാൻ പ്രതികരിച്ചത് എന്നാണ്. 72 വയസുള്ള ഒരാളോട് എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഉണ്ടായിരുന്നില്ല. പക്ഷേ പറയേണ്ടത് എനിക്ക് പറയണമായിരുന്നു. ബിജെപിക്കാർ അടക്കം എനിക്കെതിരെ മോശമായി സംസാരിച്ചു. എന്നെക്കുറിച്ച്‌ ഏറ്റവും മോശം ഭാഷയില്‍ സംസാരിച്ചത് ശോഭാ സുരേന്ദ്രൻ ആയിരുന്നു. പൂരപ്പറമ്പ് എന്നൊക്കെയാണ് അവർ ഉപമിച്ചത്.

ആ പൂരപ്പറമ്പിന് വേണ്ടിയാണ് ഞാൻ വെയിറ്റ് ചെയ്യുന്നത്. ഒരു സ്ത്രീയായിട്ടുപോലും മറ്റൊരു സ്ത്രീയെ കുറിച്ചാണ് അവർ ഇത്തരത്തില്‍ മോശം പരാമർശം നടത്തിയത്” ശ്വേതാ മേനോൻ അഭിമുഖത്തിൽ പറഞ്ഞു.സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് വ്യക്തി എന്ന നിലയിലാണെന്നും, പാർട്ടിക്കാരൻ ആയിട്ടല്ലെന്നും ശ്വേത പറഞ്ഞു. സുരേഷ് ഗോപി വളരെ ഇമോഷണലായ ഒരു വ്യക്തിയാണ്ഇ പ്പോള്‍ ഓവർ ഇമോഷണലാണ്. ഇനിയാണ് അദ്ദേഹം രാഷ്ട്രീയക്കാരനാകാൻ പോകുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്വേതാ മേനോൻ അഭിമുഖത്തില്‍ വ്യക്തമാക്കി.

Scroll to Top