മമ്മൂക്ക ജിഹാദി ആണെങ്കിൽ കാതൽ ചെയ്യില്ല, ചിത്ര ചേച്ചിയെ പറഞ്ഞത് രാഷ്‌ട്രീയപരമായി, രാഷ്‌ട്രീയം വേറെ, സിനിമ വേറെ, തുറന്നടിച്ച് പിഷാരടി

മമ്മൂട്ടിയുടെ പുഴു എന്ന ചിത്രം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ, ഈ വിവാദത്തിൽ പ്രതികരിക്കുകയാണ് നടൻ രമേശ് പിഷാരടി.“മമ്മൂക്കയ്‌ക്ക് നേരെ അദ്ദേഹത്തിന്റെ സിനിമയുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. 40 വർഷമായി ഒരു തുറന്ന പുസ്തകം പോലെ മമ്മൂട്ടിയും മോഹൻലാലുമെല്ലാം ജീവിക്കുകയാണ്. പെട്ടെന്നൊരു ഇന്റർവ്യൂവിൽ വന്ന് ഒരാൾ എന്തേലും പറഞ്ഞാൽ ഈ 40 വർഷമായി നമ്മൾ കാണുന്ന ഒരാളെക്കാൾ മറ്റൊരാളെ വിശ്വസിക്കാൻ നമ്മൾ തയ്യാറാവുകയാണ്.

എന്നിട്ട് നേരെ ഇവരെ ചീത്ത വിളിക്കുകയാണ്. മമ്മൂക്ക സിനിമയിലൂടെ മതപ്രചരണം, അല്ലെങ്കിൽ ജിഹാദ് നടത്തുകയാണെന്നാണ് പറയുന്നത്. ജാതിയും മതവും വെച്ചാണല്ലോ ഈ പ്രശ്നം. 400 പടം ചെയ്ത മമ്മൂക്ക അദ്ദേഹത്തിന്റെ 60 ശതമാനം പടത്തിലും ഹിന്ദു വേഷമാണ് ചെയ്തിരിക്കുന്നത്. പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജിയായും മമ്മൂക്ക വേഷം ചെയ്തിട്ടുണ്ട്. മമ്മൂക്ക അത്തരത്തിൽ ചിന്തിക്കുന്ന ഒരാളാണെങ്കിൽ കാതൽ പോലുള്ള സിനിമ അദ്ദേഹത്തിന് ചെയ്യാൻ സാധിക്കില്ല”.

“ഒരു സിനിമ ആരംഭിക്കുന്നതിനു മുമ്പ് ഈ പടത്തിൽ ഇന്നതൊക്കെ ചെയ്യാം, ഇതിലൂടെ ജിഹാദ് നടത്താം എന്ന് മമ്മൂക്കയെ പോലുള്ള ഒരാൾ ചിന്തിക്കുന്നുവെന്ന് നമ്മൾ ചിന്തിക്കുന്നത് ശരിയല്ല. ഇത് പലർക്കും അറിയാം. പക്ഷേ ചീത്തവിളിക്കാൻ കിട്ടുന്ന അവസരം വെറുതെ കളയണ്ട എന്ന് ഓർത്തു പറയുന്നതാണ്”- രമേശ് പിഷാരടി പറഞ്ഞു. ചിത്ര ചേച്ചിയെ ചീത്ത പറയുന്നത് ശരിയും മമ്മൂക്കയെ ചീത്ത പറയുന്നത് തെറ്റുമാകുന്നത് ഒരു പ്രശ്നമല്ലേ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ഗായിക ചിത്രക്ക് നേരെ ഉണ്ടായത് രാഷ്‌ട്രീയപരമായ ആക്രമണം ആണെന്നും പിഷാരടി പറയുന്നു. “ചില വിമർശനങ്ങൾ രാഷ്‌ട്രീയമാണ്, ചിലത് സിനിമയാണ്. പൊളിറ്റിക്സ് വേറെയാണ്, സിനിമ വേറെയാണ്. സിനിമയിൽ ഒരു കഥാപാത്രം പറയുന്ന ഡയലോഗ് വച്ച് ഒരാളെ നമ്മൾ അളക്കരുത്”-

Scroll to Top