നിപ ബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയായി കോമാവസ്ഥയിൽ കഴിയുന്ന ആരോഗ്യപ്രവർത്തകൻ മംഗലാപുരം സ്വദേശി ടിറ്റോ തോമസ്. കോഴിക്കോട് റബർ ടാപ്പിങ് വരുമാനം കൊണ്ടായിരുന്നു ടിറ്റോയെ മംഗലാപുരത്തെ കോളജിൽ ബിഎസ്സി നഴ്‌സിങ്ങിനു ചേർത്ത അച്ഛൻ. മകന്റെ രോഗീ പരിചരണ ഇഷ്ടം തിരിച്ചറിഞ്ഞായിരുന്നു ഈ തീരുമാനം എടുത്തത്. ആ ടിറ്റോ നേഴ്‌സിംഗ് നല്ല നിലയിൽ പഠിച്ചു. ആഗ്രഹിച്ചതു പോലെ രോഗികളെ ശുശ്രൂഷിച്ചു. പക്ഷേ അത് അവന്റെ ജീവിതത്തിന് നൽകിയത് വെല്ലുവിളികളായിരുന്നു. നിപ്പ രോഗിയെ പരിചരിക്കുന്നതിനിടെ നിപ്പ ബാധിച്ചു കിടപ്പിലായ സ്റ്റാഫ് നഴ്‌സ് ടിറ്റോ തോമസ് മലയാളിയുടെ മനസ്സിന്റെ നൊമ്പരമാണ്. ഇത് മനസ്സിലാക്കിയാണ് ചികിൽസയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 ലക്ഷം രൂപ അനുവദിച്ചതും. നിപ വൈറസ് മൂലം പിന്നീട് മസ്തിഷ്‌കജ്വരമുണ്ടാകുന്നതാണ് നിപ എൻസഫലൈറ്റിസ്.
ഇത് രോഗബാധിതനെ അബോധാവസ്ഥയിലേക്ക് നയിക്കുകയും അപസ്മാരത്തിനും കോമയ്ക്കും കാരണമാവുകയും ചെയ്യും. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നിപ എൻസഫലൈറ്റിസിന് നൽകിവരുന്നത്. ചലനശേഷി പോലുമില്ലാതെ കഴിഞ്ഞ 20 മാസവും 5 ദിവസവുമായി കിടപ്പിലാണു ദക്ഷിണ കന്നഡയിലെ മാർദാളം സ്വദേശി ടിറ്റോ. നിപ്പ ബാധിച്ച് 2023 ഓഗസ്റ്റ് 30ന് ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ പരിചരിക്കവേയാണ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ടിറ്റോ തോമസിനു നിപ്പ പിടിച്ചത്. രോഗമുക്തി നേടി ടിറ്റോ വീണ്ടും ജോലിയിൽ പ്രവേശിച്ചെങ്കിലും 2023 ഡിസംബറിൽ ശക്തമായ തലവേദന അനുഭവപ്പെട്ടു. അത് ജീവിതം മാറ്റി മറിച്ചു. പിന്നീട് ആരോഗ്യനില മോശമായി. ചികിത്സ തുടരവേ ഡിസംബർ 8 മുതൽ കോമയിലായി. ഇഖ്‌റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ടിറ്റോയെ പരിചരിക്കാനായി എല്ലാം ഉപേക്ഷിച്ച് അച്ഛനും അമ്മയുമുണ്ട്. പിതാവ് ടി.സി.തോമസും മാതാവ് ഏലിയാമ്മയും മകനൊപ്പം തങ്ങുകയാണ്. സഹോദരൻ ഷിജോ തോമസ് ജോലി ഉപേക്ഷിച്ചു ടിറ്റോയെ പരിചരിക്കാൻ ആശുപത്രിയിലുണ്ടായിരുന്നു. 3 മാസം മുൻപാണ് ഷിജോ ജോലിക്കു പോയിത്തുടങ്ങിയത്. കർഷക കുടുംബമാണ് ഇവർ. അവിടെ കൊച്ചു വീട്ടിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ചികിത്സയ്ക്കായി ഭീമമായ തുകയാണ് ഇഖ്‌റ ആശുപത്രി ചെലവഴിക്കുന്നത്. അതിൽ മാനേജ്‌മെന്റിനോട് പ്രത്യേകം നന്ദിയുണ്ടെന്നും പിതാവ് പറഞ്ഞു. കോമയിലായതോടെ സ്വന്തമായി ശ്വാസം എടുക്കാൻ പോലും ടിറ്റോക്കു കഴിയുമായിരുന്നില്ല. ഇപ്പോൾ സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ട്യൂബിലൂടെ ദ്രവ രൂപത്തിലുള്ള ഭക്ഷണമാണു നൽകുന്നത്. ഇത് ഏറെ പ്രതീക്ഷയാണ്. കോഴിക്കോട്ടെ ഇഖ്‌റ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ നഴ്സായിരുന്ന ടിറ്റോയ്ക്ക് ഇവിടെ എത്തിയ നിപ രോഗിയിൽനിന്നാണ് രോഗം പിടിപെട്ടത്.
നിപയിൽനിന്ന് മുക്തി നേടിയെങ്കിലും അധികംവൈകാതെ പാർശ്വഫലമായി ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ഇപ്പോൾ തൊണ്ടയിൽ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ഈ 24 വയസ്സുകാരൻ ശ്വാസോച്ഛാസം നടത്തുന്നത്. മംഗലാപുരം മർദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രിൽ 23-നാണ് കോഴിക്കോട്ടെ ആശുപത്രിയിൽ നഴ്സായി എത്തുന്നത്. ആഗസ്റ്റ് അവസാനം ഇതേ ആശുപത്രിയിൽ കടുത്ത പനിയുമായി എത്തുകയും ഇവിടെവെച്ച് മരിക്കുകയും ചെയ്ത രോഗിക്ക് മരണശേഷം നിപ സ്ഥിരീകരിച്ചിരുന്നു. ഇതേ രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോഗബാധ ഉണ്ടായത്. രോഗമുക്തി നേടി ക്വാറന്റൈൻ പൂർത്തിയാക്കി നവംബറിൽ വീട്ടിൽ എത്തിയ ടിറ്റോയ്ക്ക് ആ സമയംമുതൽ തലവേദനയും കഴുത്തുവേദനയും ഉണ്ടായിരുന്നുവെന്ന് ടിറ്റോയുടെ സഹോദരൻ ഷിജോ തോമസ് പറയുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാവാൻ സാധ്യതയില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം. കൂടുതൽ സൗകര്യങ്ങൾ ഉള്ള ഏതെങ്കിലും ആശുപത്രിയിൽ ടിറ്റോയുടെ ചികിത്സ തുടരണമെന്നാണ് ടിറ്റോയുടെ കുടുംബം പറയുന്നത്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയാണ് പ്രധാന തടസ്സം. ജോലി ഉപേക്ഷിച്ച് കോഴിക്കോട്ട് ആശുപത്രിയിൽ ടിറ്റോയ്ക്ക് കൂട്ടിരിക്കുകയാണ് ഏക സഹോദരൻ ഷിജോ തോമസും അമ്മ ലിസിയും. ഇതുവരെയുള്ള ചികിത്സ പൂർണമായും സ്വകാര്യ ആശുപത്രി മാനേജ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്. ഇതിനകം 40 ലക്ഷത്തോളം രൂപ ചികിത്സക്കായി മാനേജ്മെന്റ് ചെലവഴിച്ചു. തുടർചികിത്സയക്കായി സർക്കാരിൽനിന്ന് സാമ്പത്തിക സഹായം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ടിറ്റോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരോഗ്യവകുപ്പിനറിയാമെന്നും സാമ്പത്തിക സഹായം ലഭിച്ചാൽ ടിറ്റോയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാവുമെന്നും കുടുംബം പ്രതീക്ഷിക്കുന്നുണ്ട്.