ഇരട്ടകളുടെ ആ വൈറല്‍ കല്യാണ വീഡിയോയ്ക്ക് പിന്നിലെ കഥ

ആറ്റിങ്ങലിലെ ഇരട്ട ഡോക്ടർ പെൺകുട്ടികൾ,മാട്രിമോണി വഴി കണ്ടുമുട്ടി,കാത്തിരിപ്പിനൊടുവിൽ വിവാഹവും,പക്ഷേ താലികെട്ട് കഴിഞ്ഞ് യാത്രയാകവേ ചേട്ടന് പെണ്ണുമാറി..മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ആ വൈറൽ വീഡിയോയ്ക്ക് പിന്നിൽ രസകരമായ ഒരു കഥയുണ്ട്… എങ്ങനെയാണ് ആ വൈറൽ കല്യാണം നടന്നതെന്നും ആരൊക്കെയാണ് ആ വധൂവരൻമാരെന്നും അറിയാം…!

ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടന്ന ഇരട്ടകളുടെ കല്യാണ ശേഷം സംഭവിച്ച രസകരമായ സംഭവങ്ങൾ ആണ് വൈറലായ വീഡിയോയിലുള്ളത്. വരന്മാർ ഇരട്ടകളായ ശരത്തും, സുജിത്തും.അവർ വിവാഹം കഴിച്ചതും ഇരട്ടകളായ ശ്രീലക്ഷ്മിയേയും, ശ്രീവിദ്യയേയും. വിവാഹ ശേഷം വരന്റെ വീട്ടിലേക്കു പോകാൻ നേരം ശരത് കൈപിടിച്ച് കൊണ്ടു പോകാൻ നോക്കുന്നത് സുജിത് താലികെട്ടിയ പെൺകുട്ടിയെ ആണ്, ആ കുട്ടി അത് പറയുന്നതും വീഡിയോയിൽ കാണാം, അനീഷ് എന്ന ക്യാമറമാൻ പകർത്തിയ ദൃശ്യം ആണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വൈറൽ ആകുന്നത്… രൂപത്തിലും ഭാവത്തിലും എല്ലാം ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും കല്യാണത്തിന് ഒരുങ്ങിയെത്തിയപ്പോൾ സംഭവിച്ച ഒരു അബദ്ധമാണ് ചേട്ടന് ഭാര്യയെ മാറിപ്പോകുവാൻ കാരണമായത്. പിന്നാലെ അതു കൃത്യമായി ക്യാമറാമാൻ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെ സംഭവം വൈറലാവുകയും ചെയ്തു.

മുഖത്തെ മറുകാണ് ശ്രീലക്ഷ്മിയെയും ശ്രീവിദ്യയെും തിരിച്ചറിയാനുള്ള ഓക മാർ​ഗം… എന്നാൽ മേക്ക് അപ്പ് ചെയ്തപ്പോൾ മറുക് കാണാൻ സാധിച്ചില്ല… ഇതാണ് ശരതിന് പെണ്ണിനെ മാറി പോകാൻ ഇടയാക്കിയത്… ജനിച്ച നാൾ മുതൽ ശ്രീലക്ഷ്മിയും ശ്രീവിദ്യയും എല്ലാത്തിനും ഒരുമിച്ചാണ്… രണ്ടുപേരും ഒരുപോലെ പഠിച്ച് ഡോക്ടറുമായി… ശരതും സുജിതും അങ്ങനെ തന്ന… ഇരുവരും ക്ലിനിക്ക് റിസേർച്ചാണ് ചെയ്യുന്നത്… ഒരാൾ നാട്ടിലും ണറ്രേയാൾ വിദേശത്തും… വിവാഹം ചെയ്യുകയാണെങ്കിൽ ഇരട്ടകളെ തന്നെ വിവാഹം ചെയ്യാമെന്നും ഒരു വീട്ടിലേക്ക് തന്നെ പോകാമെന്നും ശ്രീലക്ഷ്മിയും ശ്രീവിദ്യയും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു… അങ്ങനെയാണ് ഇരുവരും ഇരട്ടകളുടെ മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യുന്നത്… അങ്ങനെയാണ് ശരതിന്റെയും സുജിതിന്റെയും വിവാഹാലോചന ഇരുവർക്കുമെത്തുന്നത്… പിന്നെ ഒന്നും നോക്കിയില്ല… എല്ലാം വീട്ടുക്കാർ പറഞ്ഞുറപ്പിച്ചു… മൂത്തയാൾക്ക് മൂത്ത പെൺക്കുട്ടി… ഇളയാൾക്ക് ഇളയവൾ എന്നിങ്ങനെയായിരുന്നു തീരുമാനം… ഇരട്ടകളുടെ കല്യാണ വീഡിയോകളും വാർത്തകളും നാം നിരവധി തവണ കണ്ടിട്ടും കേട്ടിട്ടും ഒക്കെയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ കല്യാണ വീഡിയോ കണ്ട് ചിരിക്കാത്ത മലയാളികളുണ്ടാവില്ല

Scroll to Top