സിനിമ സീരിയൽ താരം ഉമ നായരുടെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ദിവസം. മകൾ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. അവൾക്ക് എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണമെന്നും ഉമാ നായർ പറയുന്നു. മകൾ ഗൗരിക്കും ഡെന്നിസിനും പ്രണയസാഫല്യവുമാണ്. ജാതിയോ മതമോ ഒന്നും അവരുടെ ബന്ധത്തിന് വിലങ്ങുതടിയാകാൻ ഉമ സമ്മതിച്ചില്ല. മകളുടെ ഇഷ്ടത്തിന് തന്നെ ഒപ്പം നിന്നു. മകൾ എന്നതിലുപരി തന്റെ നല്ലൊരു സുഹൃത്തുമാണ് അവൾ എന്ന് പറയുമ്പോൾ ഉമക്ക് അഭിമാനം മാത്രം. മകളെ ചേർത്തുനിർത്തി സിംഗിൾ മദർ കൂടിയായ ഉമാ നായർ ഏറെ പ്രതിസന്ധികളും അതിജീവിച്ചിരുന്നു.
ജാതിക്കും മതത്തിനും അപ്പുറത്തേക്ക് നല്ലൊരു മനുഷ്യൻ നല്ലൊരു മനസിന്റെ ഉടമ ആണോ എന്നാണ് നോക്കേണ്ടത്. എന്റെ ജാതിയിൽ ഉള്ള ഒരാളെ അന്വേഷിച്ചു പിടിച്ചു ഞാൻ വിവാഹം ചെയ്തു കൂടിയത് എന്ന് കരുതുക നാളെയവർ പിരിഞ്ഞുപോയാലൊ. ജാതി ഏതായാലും മതം ഏതായാലും വന്നു കേറിയ ആള് നല്ലൊരു മനുഷ്യൻ ആണോ. എന്റെ മകളെ സ്നേഹിക്കുന്ന ആളാണോ. അവളുടെ കുഞ്ഞു കുഞ്ഞു പിഴവുകൾ മനസിലാക്കുന്ന ആളാണോ എന്നാണ് ഞാൻ നോക്കിയത്. മോൾ ആയാലും മോൻ ആയാലും അങ്ങനെ പരിശോധിച്ച് ചെയ്യണം എന്നേ ഞാൻ പറയൂ. ജാതിക്കും മതത്തിനും അപ്പുറത്തേക്ക് നല്ല മനുഷ്യത്വം ഉള്ള ആളാണ് എങ്കിൽ സന്തോഷത്തോടെ അവർ ജീവിക്കില്ലേ. ഞാൻ ഒരു സിംഗിൾ മദർ ആണ്. കൂടെ ആള് ഇല്ല എന്നോർത്ത് ഒരു വിഷമവും ഇല്ല. എന്നെ സ്നേഹിക്കുന്ന എല്ലാവരും ഒപ്പം ഉണ്ട്. എന്റെ മോളുടെ ഒപ്പം ഞാൻ എന്നും കൂടെ ഉണ്ട്- ഉമാ നായർ പറയുന്നു…വിവാഹം കഴിഞ്ഞുപോകുമ്പോൾ അമ്മയെ ഒരുപാട് മിസ് ചെയ്യും. ഞങ്ങൾ ‘അമ്മ മകൾ ബന്ധം അല്ല. സഹോദരങ്ങളെ പോലെയാണ്. എന്റെ ജീവിതത്തിൽ അമ്മ അത്രയും പ്രചോദനം നൽകിയിട്ടുണ്ട്. ഈ ലോകത്ത് നമുക്ക് ഒപ്പം നിൽക്കുന്ന ഒരുവ്യക്ത്തി അമ്മയാണ്. റീപ്ലെസ് ചെയ്യാൻ ആകാത്ത ബന്ധം ആണല്ലോ- ഗൗരിയും കൂട്ടിച്ചേർത്തു…യഥാർത്ഥ പേരിനേക്കാൾ സീരിയലുകളിലെ കഥാപാത്രങ്ങളുടെ പേരിൽ ആണ് ഉമാ നായരെ പ്രേക്ഷകർക്ക് പെട്ടെന്ന് മനസിലാവുക. അത്രത്തോളം ഭംഗിയായി തന്നെയാണ്ഏറ്റെടുക്കുന്ന ഓരോ കഥാപാത്രങ്ങളെയും ഉമാ നായർ അവതരിപ്പിക്കുന്നത്.