നന്ദിയാൽ പാടുന്നു ദൈവമേ, സിസ്റ്റർമാരുടെ മുൻപിൽ പ്രാർത്ഥനാപൂർവം പാട്ട് പാടി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

സിസ്റ്റർമാരുടെ മുൻപിൽ സ്വന്തം പാട്ട് പാടി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്‍റിലെ സിസ്റ്റർമാരുടെ മുൻപിലായിരുന്നു കേന്ദ്രമന്ത്രിയുടെ പാട്ട്. ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ക്രിസ്തീയ ഭക്തി ഗാനമാണ് താരം വീണ്ടും ആലപിച്ചത്. ഭക്തി​ ഗാനം ആലപിച്ച ശേഷം കുരിശ് വരച്ച് പ്രാർത്ഥിച്ചു. നേരത്തെ തൃശൂര്‍ ലൂർദ് മാതാ പള്ളിയിൽ മാതാവിനു സ്വർണ ക്കൊന്ത സമർപ്പിച്ചതിന് ശേഷം സുരേഷ് ഗോപി മാതാവിന് മുന്നില്‍ ഈ പാട്ട് പാടിയിരുന്നു.

സുരേഷ് ഗോപിയും ഭാര്യ രാധികയും പാടിയ യേശു ദേവന്‍റെ പീഡാനുഭവങ്ങൾ വിവരിക്കുന്ന ഈസ്റ്റർ ഗാനമായിരുന്നു ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന പാട്ട്. ദുഃഖ വെള്ളിയുമായി ബന്ധപ്പെട്ട് ക്രിസ്തു ദേവന്റെ ത്യാഗത്തെ ഓർമിപ്പിക്കുന്നതാണ് ഗാനത്തിലെ വരികൾ. ദൈവ പുത്രൻ മൂന്നാം നാളിൽ ഉയിർത്തെഴുന്നേൽക്കുമ്പോൾ പാപമായ അന്ധകാരം മറഞ്ഞകന്നതും ആ ത്യാഗ മനോഭാവത്തിനു മുന്നിൽ നമിക്കുന്നതുമാണ് ഗാനത്തിന്റെ അവസാന വരികൾ. ഫാദർ ഡോ. ജോയൽ പണ്ടാരപ്പറമ്പിലിന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയ ഗാനമാണിത്.

Scroll to Top