ഉണ്ണി മുകുന്ദനുമായി ഗോസിപ്പ് കോളങ്ങളിൽ നിരവധി നടിമാർ നിറഞ്ഞിട്ടുണ്ട്. നടനൊപ്പം പെയറായി അഭിനയിച്ചവരെല്ലാം അക്കൂട്ടത്തിലേക്ക് വന്നവരാണ്. ഫാൻസ് പേജുകൾക്ക് ആഘോഷിക്കാനുള്ള വകകൾ മാത്രമായിരുന്നു അത്…ഇപ്പോഴിതാ നടൻ ജയറാമിന്റെ മകൾ ചക്കി എന്നു വിളിക്കുന്ന മാളവികയും ഉണ്ണിമുകുന്ദനുമായി ഉണ്ടായ പ്രശ്നങ്ങൾ കാരണം ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തുവെന്ന് പറയുകയാണ് പാപ്പരാസികൾ… നേരത്തെ ഒരു ഇന്റർവ്യൂവിൽ ഉണ്ണിമുകുന്ദനാണ് തന്റെ ഇഷ്ടതാരമെന്ന് മാളവിക പറഞ്ഞിരുന്നു…മാത്രമല്ല ഉണ്ണിയോടൊപ്പം മാളവികയുടെ ഒരു പ്രൊജക്ട് ഏറെകുറെ ഓൺ ആയതുമായിരുന്നു… എന്നാൽ എന്തുകൊണ്ടോ അത് നടന്നില്ല… മാത്രമല്ല മാളവിക പിന്നീട് അഭിനയ മോഹം ഉപേഷിച്ച് വിവാഹ ജീവിതത്തിലേക്ക് കടന്നു… ഉണ്ണി മുകുന്ദനുമായി ഗോസിപ്പ് കോളങ്ങളിൽ നിരവധി നടിമാർ നിറഞ്ഞിട്ടുണ്ട്. നടനൊപ്പം പെയറായി അഭിനയിച്ചവരെല്ലാം അക്കൂട്ടത്തിലേക്ക് വന്നവരാണ്. ഫാൻസ് പേജുകൾക്ക് ആഘോഷിക്കാനുള്ള വകകൾ മാത്രമായിരുന്നു അത്. അക്കൂട്ടത്തിൽ നിറഞ്ഞു നിന്ന പെയറാണ് നിഖിലാ വിമലും ഉണ്ണി മുകുന്ദനുമായുള്ള കോമ്പോ. ആഘോഷമാക്കിയില്ലെങ്കിലും അപർണാ ബാലമുരളി – ഉണ്ണി മുകുന്ദൻ കോമ്പോയും എത്തിയിരുന്നു. എന്നാൽ ഈ രണ്ടു നടിമാരുമായും ഉണ്ണി ഇപ്പോൾ അത്ര നല്ല രസത്തിലല്ല, കാണാൻ പോലും താൽപര്യമില്ലാത്ത മുഖങ്ങളിൽ ഒരാളായി ഇരുവർക്കും ഉണ്ണി മാറിയെന്നതാണ് സത്യം. അതിനു പിന്നിലെ കാരണങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സത്യം നാളുകൾക്കൊടുവിൽ മറ നീക്കി പുറത്തേക്ക് വരുമ്പോൾ യാഥാർത്ഥ്യം തിരിച്ചറിയുകയാണ് സിനിമാ അണിയറ പ്രവർത്തകരുമെല്ലാം.
മേപ്പടിയാനിലടക്കം ഉണ്ണിയ്ക്കൊപ്പം ഒരുമിച്ച് അഭിനയിക്കാനുള്ള ഓഫറുകൾ നിഖിലാ വിമലിന് വന്നിരുന്നുവെങ്കിലും ആ ഓഫർ പൂർണമായും നിരസിക്കുകയായിരുന്നു നടി ചെയ്തത്. അതിനു കാരണമായത്, മേപ്പടിയാനിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് തോന്നിയെന്നതാണ് നടി നേരത്തെ തുറന്നു പറഞ്ഞിരുന്നത്. ഒടുവിലാണ് ഗെറ്റ് സെറ്റ് ബേബിയിൽ ഇരുവരും ഒരുമിച്ചെത്തിയത്. സത്യത്തിൽ മാർക്കോ എന്ന സിനിമയ്ക്ക് മുന്നേ തന്നെ ഗെറ്റ് സെറ്റ് ബേബിയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. അതിനു മുന്നേ മാർക്കോ റിലീസാവുകയും ചെയ്തതോടെ ചിത്രം വമ്പൻ ഹിറ്റായി. ഇതോടെ ഉണ്ണി മുകുന്ദന് അഹങ്കാരവും കൂടി. ഡബ്ബിംഗ് ചെയ്യണമെങ്കിൽ ഇനിയും പ്രതിഫലം വേണമെന്നും സിനിമയുടെ ലാഭത്തിൽ നിന്നും 20 ശതമാനം തനിക്ക് വേണമെന്നും ഉണ്ണി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത്രയും വലിയൊരു ബജറ്റിൽ ലക്ഷ്യമിടാത്ത സിനിമ ആയതിനാൽ തന്നെ ആ തുക ഉണ്ണിയ്ക്ക് നൽകുക എന്നത് സാധ്യമായിരുന്നില്ല. തന്നില്ലെങ്കിൽ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്ന് ഉണ്ണി കടുംപിടിത്തത്തെ തുടർന്ന് മറ്റുവഴികളില്ലാതെ കാശ് നൽകാമെന്ന് സിനിമാ പ്രവർത്തകർ ഗത്യന്തരമില്ലാതെ സമ്മതിക്കുകയായിരുന്നു. അപ്പോഴേക്കും നിഖിലയുമായും ഈഗോ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു.മൂന്നു വര്ഷം മുമ്പ് നടി അപർണാ ബാലമുരളിയുമായി ചെയ്ത പടമായിരുന്നു മിണ്ടിയും പറഞ്ഞും. എന്നാൽ ഇപ്പോഴും ആ ചിത്രം എല്ലാ പണികളും പൂർത്തിയാക്കി പെട്ടിയിൽ തന്നെ ഇരിക്കുകയാണ്. ഇതിനു പിന്നിലും ഉണ്ണിമുകുന്ദന്റെ ചില പിടിവാശികളാണ്. ഇതോടെയാണ് ചിത്രം റിലീസാകാൻ കഴിയാതെ പോയതും അപർണയുമായി തന്നെ ഉടക്കുന്നതും.