ഞാനാണ് സായി കുമാറിന്റെ ശരിക്കുള്ള മകൾ, കല്യാണിയല്ല, അച്ഛനൊപ്പമുള്ള പഴയ ചിത്രം പങ്കിട്ട് വൈഷ്ണവി, ആദ്യ വിവാഹത്തിലെ മകളെ കണ്ട സന്തോഷത്തിൽ ആരാധകരും

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് വൈഷ്ണവി സായി കുമാർ. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകപ്രീതി നേടിയത്.

കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിൽ വേറിട്ട കഥ പറയുന്ന സീരിയലിൽ കനകദുർഗ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് വൈഷ്ണവി സ്‌ക്രീനിൽ നിറഞ്ഞത്

പ്രശസ്ത നടൻ സായി കുമാറിന്റെ മകൾ എന്ന വിശേഷണവും വൈഷ്ണവിക്ക് ഉണ്ട്. സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്നകുമാരിയിൽ ജനിച്ച മകളാണ് വൈഷ്ണവി. വിവാഹശേഷമാണ് വൈഷ്ണവി അഭിനയരംഗത്തെത്തുന്നത്. അച്ഛന്റെ മുത്തച്ഛന്റെയും പാരമ്പര്യം പിന്തുടർന്ന് അഭിനയരംഗത്തെത്തിയ വൈഷ്ണവിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

ഇപ്പോളിതാ എല്ലാവരും കല്യാണിയാണ് സായി കുമാറിന്റെ മകൾ എന്ന ഹാഷ് ടാഗ് ക്രിയേറ്റ് ചെയ്യുന്നതിനിടയിലാണ് അച്ഛനൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് വൈഷ്ണവി എത്തിയത്. ‘ഓർമകൾ’ എന്ന ക്യാപ്ഷനിൽ മകളെ എടുത്ത് നിൽക്കുന്ന സായികുമാറിനെയും, വൈഷ്ണവിയുടെ നിഷ്‌കളങ്കമായ ചിരിയും കാണാം. ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഓർമകൾ എന്നാണ് ഫോട്ടോയ്ക്ക് വൈഷ്ണവി നൽകിയിരിക്കുന്ന ഹാഷ്ടാഗ്

Scroll to Top