വെറും 3 മാല.. സിമ്പിൾ മേക്കപ്പ്.. ആഡംബരം ഒന്നുമില്ലാത്ത വിവാഹം.. ഗൗരി ശങ്കരത്തിലെ ഗൗരി

ഏഷ്യനെറ്റിൽ ഏറെ ജനശ്രദ്ധ നേടിയ സീരിയൽ ആണ് ഗൗരി ശങ്കരം. ശങ്കരന്റെയും ഗൗരിയുടെയും ജോഡി പൊരുത്തം ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ ഇനി ഗൗരി ശങ്കരന്റേതല്ല, വൈഷ്ണവിന്റേതാണ്. അതെ ഗൗരിയായി എത്തുന്ന വീണ നായരുടെ വിവാഹം കഴിഞ്ഞു. ക്ഷേത്രത്തിൽ വച്ച് ലളിതമായി നടന്ന വിവാഹത്തിന്റെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരികയാണ്. വരൻ വൈഷ്ണവിനെ കുറിച്ച് വീണ കൂടുലൊന്നും പുറത്തുവിട്ടിട്ടില്ല. യൂട്യൂബിൽ സജീവമാണെങ്കിലും, വൈഷ്ണവിനൊപ്പമുള്ള വീഡിയോകൾ പങ്കുവച്ചിട്ടുണ്ടെങ്കിലും പ്രണയ കഥ രഹസ്യമാണ്. സോഷ്യൽ മീഡിയയിൽ ചോട്ട ബാഹുബലി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വൈഷ്ണവും തന്നെ സംബന്ധിച്ച കാര്യങ്ങൾ സ്വകാര്യമാക്കി വച്ചിരിയ്ക്കുകയാണ്.

വിവാഹത്തിനായി നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു വൈഷ്ണവും വീണയും. മാസങ്ങൾക്ക് മുൻപാണ് വീണയുടെയും വൈഷ്ണവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ആ സന്തോഷ വാർത്ത വീണ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. സർപ്രൈസ് ആയി വന്ന വിവാഹ വാർത്ത് ആരാധകർക്കും ഞെട്ടലുണ്ടാക്കി. അപ്പോൾ ഞങ്ങളുടെ ശങ്കരനെ വിട്ടോ എന്നായിരുന്നു ആരാധരുടെ ചോദ്യം. എന്നാലും പ്രിയപ്പെട്ട നടിയ്ക്ക് ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും കമന്റ് ബോക്‌സിൽ എത്തി.നിശ്ചയം കഴിഞ്ഞതു മുതൽ വീണയും ആരാധകരും ഈ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപ് മൂന്ന് ദിവസം കൂടെ ബാക്കി എന്ന് പറഞ്ഞ് പങ്കുവച്ച പോസ്റ്റും ആരാധകർ ഏറ്റെടുത്തു. മെഹന്ദി ചിത്രങ്ങളൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മുംബൈയിൽ ജനിച്ചു വളർന്ന മലയാളി പെൺകുട്ടിയാണ് വീണ നായർ. ടിക് ടോക്ക് വീഡിയോകളിലൂടെയാണ് കരിയർ ആരംഭിച്ചത്. അതിലൂടെ അഭിനയത്തിലേക്ക് വന്നു. ആകാശ ഗംഗ പാർട്ട 2 യിൽ യക്ഷിയായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പ്രണയ വിലാസം പോലുള്ള സിനിമകളിലും വീണ നായർ അഭിനയിച്ചു.

Scroll to Top