വള്ളിച്ചെരിപ്പും 1000 രൂപയുമായി 12 വർഷം മുൻപ് വന്ന സ്ഥലത്ത് നയൻതാരയ്ക്കും മക്കൾക്കുമൊപ്പം വീണ്ടുമെത്തി വിഘ്നേഷ്

തെന്നിന്ത്യയിലെ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് വിഘ്നേഷും നയൻതാരയും മക്കൾക്കൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങളാണ്.

ഹോങ് കോങിലെ ഡിസ്‌നി ലാൻഡ് റിസോർട്ടിലേക്കായിരുന്നു ഇവരുടെ യാത്ര. നയൻതാരയ്ക്കും കുഞ്ഞുങ്ങൾക്കുമൊപ്പമുള്ള ചിത്രമാണ് വിഘ്നേഷ് പോസ്റ്റ് ചെയ്തത്. തന്റെ പഴയകാല ജീവിതം ഓർത്തെടുത്തുകൊണ്ടായിരുന്നു വിഘ്നേഷിന്റെ പോസ്റ്റ്.

വിഘ്നേഷിന് ഏറെ സ്പെഷ്യലാണ് ഈ സ്ഥലം. 12 വർഷം മുൻപ് കാലിൽ വള്ളിച്ചെരിപ്പും കയ്യിൽ 1000 രൂപയുമായാണ് വിഘ്നേഷ് ഇവിടെ എത്തുന്നത്. ‘പോടാ പോടീ’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അനുമതി തേടിയാണ് 12 വർഷം മുമ്പ് അദ്ദേഹം എത്തിയത്. തന്റെ മനോഹരമായ കുടുംബത്തിനൊപ്പം ഇവിടെ വീണ്ടും എത്താനായതിൽ വളരെ സന്തോഷവും ആത്മനിർവൃതിയും ഉണ്ടെന്ന് അദ്ദേഹം കുറിച്ചു. ചിമ്പുവും വരലക്ഷ്മിയും നായികാ നായകന്മാരായ ഇതേ ചിത്രത്തിലൂടെയാണ് വിഗ്നേഷ് ശിവൻ ആദ്യമായി സംവിധായകനായതും.

2015ലെ ‘നാനും റൗഡി താൻ’ എന്ന സിനിമയിലൂടെയാണ് വിഗ്നേഷ് ശിവൻ, നയൻ‌താര ദമ്പതികളുടെ ഓൺസ്‌ക്രീൻ ബന്ധത്തിന് തുടക്കം. നയൻ മാം എന്ന് വിളിച്ചു തുടങ്ങിയ വിഗ്നേഷിന്റെ തങ്കമായി നയൻ‌താര മാറിയത് ഇവിടെ നിന്നുമായിരുന്നു

Scroll to Top