എൻറെ മമ്മിയെ പോലെ ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ എന്നെ സ്നേഹിക്കുന്ന ഒരാൾ!!! ഭർത്താവിന് സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളുമായി അമല പോൾ

അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് നടി അമല പോൾ. വിവാഹ ജീവിതവും ഗർഭകാലവും ഒക്കെ അമല ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം കഴിഞ്ഞുപോയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

താരത്തിന്റെ വാക്കുകൾ : സിനിമയിൽ വന്ന സമയത്ത് ഒരുപാട് വർക്കൗട്ട് ചെയ്യുമായിരുന്നു. ഡയറ്റും മറ്റും ശ്രദ്ധിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല.  റസ്റ്റ് ഇല്ലാതെ വർക്ക് ഔട്ടിന് ഇടയിലും ഉദ്ദേശിച്ച റിസൾട്ട് ഇല്ലാതെ പോയിരുന്നു. അതിൻറെ ഇടയ്ക്കാണ് ഒരാളെ തെരഞ്ഞെടുത്തത്. താൻ ഇതുവരെ എന്തൊക്കെയാണോ നിയന്ത്രിച്ചു നിർത്തിയിരുന്നത് അതിനെയെല്ലാം സ്വീകരിക്കാൻ തീരുമാനിച്ചാൽ സമയമായിരുന്നു അത്. ആ യാത്രയിലാണ് സന്തോഷങ്ങൾ കണ്ടെത്താൻ തുടങ്ങിയത്.ഞാൻ സ്വയം എൻറെ ബെസ്റ്റ് ഫ്രണ്ട് ആകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ശരീരമൊക്കെ തിളങ്ങാൻ തുടങ്ങി. ചിന്തകളും സ്വപ്നങ്ങളും ഒക്കെ പ്രകാശമുള്ളതായി തോന്നി അമല പറയുന്നു.

ഭർത്താവ് ജഗതാണ് തന്നെ ഏറ്റവും അധികം മനസ്സിലാക്കിയ ഒരാൾ ഒരു പാർട്ണർ എന്നെ എങ്ങനെ സ്നേഹിക്കണം എന്ന് കാണിച്ചു കൊടുക്കേണ്ടത് എന്നെ സ്വയം സ്നേഹിച്ചിട്ടായിരുന്നു. മൂന്നുവർഷത്തിലേറെ സോളോ യാത്ര ചെയ്ത സ്വയം സ്നേഹിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്ത ഒരാളായിരുന്നു ഭർത്താവ്.  മൂന്നാല് വർഷം മുൻപാ കടുത്ത ഡിപ്രഷനിലൂടെ കടന്നുപോയ ഒരാളായിരുന്നു ഞാൻ. അപ്പോഴത്തെ എൻറെ തീരുമാനങ്ങളെല്ലാം പരിഭ്രമം അദ്ദേഹത്തെ കണ്ടുമുട്ടിയതും പങ്കാളിയാക്കാൻ തീരുമാനിച്ചതും ഒക്കെ നിർണായ തീരുമാനങ്ങൾ ആയിരുന്നു.

Scroll to Top