സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളിൽ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെയുള്ള ആളുകളെ നമ്പരുത്, സന്തോഷ് ജോർജ് കുളങ്ങരക്കെതിരെ വിനായകൻ

യാത്രാ വിവരണങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. ഇപ്പോഴിതാ സന്തോഷ് ജോർജ് കുളങ്ങരയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനായകൻ. സന്തോഷ് ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന ആളാണെന്നും വിനായകൻ തൻ്റെ ഫെയ്‌സ്ബുക്ക് പേജിൽ ആരോപിച്ചു. ക്യാമറ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് നോക്കുന്ന ആളാണ് സന്തോഷ് ജോർജ് കുളങ്ങരയെന്നും വിനായകൻ പറഞ്ഞു.

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെന്നും യുവതീ യുവാക്കള്‍ ഇയാളെ നമ്പരുതെന്നും വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിനായകന്റെ പോസ്റ്റിന് കമന്റ് ബോക്‌സില്‍ വിമര്‍ശനവുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്. ഇന്ത്യയെ മോശമാക്കി കാണിച്ച് പണം സമ്പാദിക്കുകയും അതുകൊണ്ട് കുടുംബം പോറ്റുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെന്നും വിനായകന്‍ പറയുന്നു.

വിനായകൻറെ ഫേസ്ബുക് പോസ്റ്റ് :

ഇദ്ദേഹത്തെ നമ്പരുത് യുവതീ..യുവാക്കളോട് …. ലോകത്തിൻ്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളിൽ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്പരുത്. യുവതീ യുവാക്കളേ നിങ്ങൾ നിങ്ങളുടെ സന്തോഷത്തിൻ്റെ ലോകത്തേക്ക് പറന്നു പോകു. ഇദ്ദേഹത്തെ നമ്പരുത്.

Scroll to Top