മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശാലു മേനോൻ. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. തന്റെ വിശേഷങ്ങൾ എല്ലാം പങ്കിടാറുള്ള താരം പുത്തൻ ചിത്രങ്ങളെല്ലാം ആരാധകർക്കായി പങ്കു വെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ദിലീപുമായും കാവ്യ മാധവനുമായും ഉള്ള തന്റെ ബന്ധത്തെക്കുറിച്ച് പറയുകയാണ് ശാലു മേനോൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാലു മനസ് തുറന്നത്. ഞാൻ അഭിനയിക്കാൻ വന്ന സമയത്താണ് ദിലീപേട്ടനെ പരിചയപ്പെടുന്നത്. ഞാൻ ദിലീപേട്ടൻ അഭിനയിച്ചൊരു വളരെ ഫേമസ് ആയ ചിത്രത്തിൽ അഭിനയിച്ചിരുന്നു. രണ്ട് ദിവസം ഷൂട്ട് ചെയ്തു. പക്ഷേ ഞാനത് കംപ്ലീറ്റ് ചെയ്തില്ല.
എന്തോ എനിക്കവിടത്തെ സാഹചര്യങ്ങളുമായി ഒത്തൊരുമിച്ച് പോകാൻ പറ്റാത്തത് കൊണ്ട് ഞാൻ തിരിച്ചുവന്നു. അവിടത്തെ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകാൻ എനിക്ക് പറ്റിയിരുന്നില്ല. എനിക്ക് ദിലീപേട്ടന്റെ പടത്തിൽ അഭിനയിക്കാൻ ഭയങ്കര ആഗ്രഹമായിരുന്നു. സീരിയലിൽ അഭിനയിക്കുന്ന സമയമായിരുന്നു.
ആ സമയത്താണ് വിളിക്കുന്നത്. ദിലീപേട്ടന്റെ പടം എന്ന് പറയുമ്പോൾ ഭയങ്കര ആഗ്രഹമല്ലേ.. നമ്മൾ അങ്ങനെ ചെല്ലുന്നതാണ്. ഞങ്ങൾ അവിടെ രണ്ട് ദിവസം ഷൂട്ട് ഉണ്ടായിരുന്നു. പിന്നെ അത് ചെയ്യാൻ പറ്റിയില്ല, അതിൽ വിഷമമുണ്ട്. നല്ലൊരു കഥാപാത്രമായിരുന്നു. പിന്നെ സിനിമ ചെയ്യാൻ യോഗം വേണമല്ലോ, ഞാനങ്ങനങ്ങ് വിട്ടു. പിന്നെ കാവ്യയുമായി നല്ല ബന്ധമാണ്. ഞങ്ങൾ ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്.
കാവ്യയെ നേരത്തെ തൊട്ടെ എനിക്കറിയാം, സ്‌കൂൾ തൊട്ടേ അറിയാം. ഫുൾ വിളിക്കുകയോ കോൺണ്ടാക്ട് ചെയ്യുകയോ ഒന്നുമില്ല, ഇടയ്ക്ക് ഒന്ന് മെസേജ് അയക്കും അത്രയൊക്കയെ ഉണ്ടായിരുന്നുള്ളൂ. 25ാം അനിവേഴ്‌സറി സമയത്ത് ദിലീപേട്ടന്റെ നമ്പറിൽ ഇല്ലാതിരുന്നത് കൊണ്ട് ഞാൻ കാവ്യയെയാണ് വിളിച്ചത്. കാവ്യയെ വിളിച്ചു.
കാവ്യ പറഞ്ഞു ദിലീപേട്ടന്റെ നമ്പർ തരാം നേരിട്ട് വിളിച്ചോ, അതിനെന്താ കുഴപ്പം ഫ്രീ ആണെങ്കിൽ വരുമെന്ന് പറഞ്ഞു, അങ്ങനെ ഞാൻ ദിലീപേട്ടനെ കോൺടാക്റ്റ് ചെയ്യുന്നു. ദിലീപേട്ടനോട് കാര്യം പറയുന്നു. എന്റെ അപ്പൂപ്പന്റെ ബാല കാണാൻ സൈക്കിളിൽ പോവുമായിരുന്നുവെന്ന് പറയുമായിരുന്നു, അപ്പൂപ്പനോട് ദിലീപേട്ടന് വലിയ ആരാധന ഉണ്ടായിരുന്നു.
അപ്പൂപ്പന്റെ സ്ഥാപനത്തിന്റെ 25 വർഷത്തിന്റെ ആനുവൽ ഡേയ്ക്ക് തീർച്ചയായും വരാമെന്ന് പറഞ്ഞു, അങ്ങനെയാണ് അദ്ദേഹം വന്നത്, അന്ന്ഭ യങ്കര സന്തോഷം ആയി എന്ന് ശാലു മേനോൻ പറയുന്നു. അതേസമയം കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടി വിവാഹമോചിതയായത്. നടൻ സജി ജി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്.