നാല് മക്കളില്‍ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവള്‍.. വിശ്വാസ്യതയുടെ പര്യായം! മൂന്നാമത്തെ മകളെ വാനോളം പുകഴ്ത്തി കൃഷ്ണ കുമാർ

നാല് പെൺകുട്ടികളാണ് തനിക്ക് പിറന്നത് എന്നതുകൊണ്ട് മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുള്ള നടനും രാഷ്ട്രീയ പ്രവർത്തകനുമാണ് കൃഷ്ണകുമാർ. എന്നാൽ തന്റെ നാല് പെൺമക്കളേയും വളരെ അഭിമാനത്തോടെയും സ്നേഹം നൽകിയുമാണ് ക‍ൃഷ്ണകുമാറും ഭാര്യ സിന്ധുവും വളർത്തുന്നത്. ഇപ്പോഴിതാ മൂന്നാമത്തെ മകളായ ഇഷാനിയെ കുറിച്ചുള്ള എഴുത്തുമായിട്ടാണ് കൃഷ്ണ കുമാര്‍ എത്തിയിരിക്കുന്നത്.

‘എല്ലാ വീടുകളിലും ഒരേ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന മക്കള്‍ തികച്ചും വ്യത്യസ്തരായി കാണാറുണ്ട്. ഇവിടെയും അങ്ങനെ തന്നെ. നാല് മക്കളില്‍ വ്യക്തതയും, ചിട്ടയും ഏറ്റവും കൂടുതലുള്ളവള്‍.. ഇഷാനി. വിശ്വാസ്യതയുടെ പര്യായം. ഒരു കാര്യം ഏല്‍പ്പിച്ചാല്‍ അത് കൃത്യമായി ചെയ്തിരിക്കും. ഇതുവരെ കള്ളം പറഞ്ഞു കണ്ടിട്ടില്ല. പക്ഷെ എല്ലാം സാവധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാള്‍.

യാത്രകളില്‍ ഹോട്ടലില്‍ കയറിയാല്‍ നമ്മള്‍ കഴിച്ചു കഴിഞ്ഞാലും അവള്‍ക്കായി കാത്തു നില്‍ക്കണം. മറ്റു മക്കളേ പോലെ സുന്ദരിയായ ഇഷ്‌നിയെയും എനിക്ക് ഒരുപാടു ഇഷ്ടം. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു…’ എന്നും പറഞ്ഞാണ് കൃഷ്ണ കുമാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Scroll to Top