സുരേഷ് ബാബുമായുള്ള വിവാഹം കഴിഞ്ഞപ്പോൾ മുതൽ തന്നോട് മമ്മൂക്ക മിണ്ടിയിട്ടില്ല അതേസമയം നാസറുമായി വിവാഹം കഴിച്ചപ്പോൾ തന്റെ കയ്യിൽ പിടിച്ച് സന്തോഷത്തോടെ സംസാരിച്ചു

ഒരു സമയത്ത് മലയാള സിനിമയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു താരമായിരുന്നു ഉഷ. കിരീടം ചെങ്കോല തുടങ്ങിയ രണ്ട് ചിത്രങ്ങൾ മാത്രം മതി താരത്തെ ഓർമിച്ചു വയ്ക്കാൻ അത്രത്തോളം മികച്ച കഥാപാത്രങ്ങളാണ് ഈ രണ്ടു സിനിമകളിലും താരം ചെയ്തത് ഇപ്പോൾ സീരിയൽ രംഗത്താണ് താരം സജീവമായിരിക്കുന്നത്. ഇപ്പോൾ തന്നെ സിനിമ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ താര സംസാരിച്ചതാണ് ശ്രദ്ധ നേടുന്നത് ആദ്യവിവാഹം പരാജയം ആയിരുന്നുവെന്നും അതിനെ പ്രണയം എന്ന് വിളിക്കാൻ സാധിക്കില്ല എന്നും താരം പറയുന്നുണ്ട്

ഒരു പാവം മനുഷ്യനായിരുന്നു സുരേഷ് അങ്ങനെ സംഭവിച്ചതാണ് കോട്ടയം കുഞ്ഞസിനു മുന്നേ തന്നെ തനിക്ക് സുരേഷ് ബാബുവിനെ അറിയാം. സുരേഷ് ബാബുവുമായി ഒന്നിക്കാൻ തീരുമാനിച്ചത് തന്റെ ബാപ്പയ്ക്ക് വലിയ സങ്കടമായി മാറിയിരുന്നു ഒരുപാട് കുറ്റം പറഞ്ഞു എന്നാൽ തങ്ങൾ വിവാഹം കഴിച്ചു പിന്നീട് ഒരുപാട് പ്രശ്നങ്ങളും ഉണ്ടായി അങ്ങനെയാണ് വേർപിരിയുന്നത് നല്ല തിരക്കുള്ള സമയമായിരുന്നു വിവാഹം പക്ഷേ ഈ വിവാഹം തന്റെ കരിയറിന് മോശമായി ബാധിച്ചു പല സിനിമകളും തനിക്ക് നഷ്ടമായി സുരേഷ് ബാബു മായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മമ്മൂക്കയോട് സംസാരിച്ചു സുരേഷ് ബാബുവിനെ കാര്യം പറഞ്ഞ് മനസ്സിലാക്കണം എന്ന് അദ്ദേഹത്തോട് ബാപ്പ പറഞ്ഞു

പറയാം എന്ന് മമ്മൂക്ക വാക്കും കൊടുത്തു സുരേഷിനോട് വിളിച്ച് മമ്മൂക്ക കാര്യവും പറഞ്ഞു പക്ഷേ എന്നിട്ടും ഞങ്ങൾ വിവാഹം കഴിച്ചു അദ്ദേഹം പറഞ്ഞിട്ടും വിവാഹം കഴിച്ചതിന്റെ പിണക്കം കൊണ്ടാണോ എന്ന് അറിയില്ല സുരേഷ് വിവാഹം കഴിച്ചതിനുശേഷം മമ്മൂക്ക എന്നോട് സംസാരിച്ചിരുന്നില്ല ഞാൻ അങ്ങോട്ട് ചെന്ന് സംസാരിച്ചാലും അദ്ദേഹം മിണ്ടില്ല കുറേ പ്രാവശ്യം ഗുഡ് മോർണിംഗ് പറഞ്ഞിട്ടും അദ്ദേഹം മൈൻഡ് ചെയ്യാതെ പോയി പിന്നീട് ഞാനും അങ്ങോട്ട് മിണ്ടുന്നത് വിവാഹം കഴിഞ്ഞതിനുശേഷം നമ്മുക്ക് ഒരുതവണ എന്നോട് മിണ്ടി നടന്നു പോയപ്പോൾ അദ്ദേഹം എന്റെ കയ്യിൽ പിടിച്ചു എന്നിട്ട് പറഞ്ഞു കല്യാണം ഒക്കെ കഴിഞ്ഞു അല്ലേ എല്ലാം നന്നായി വരട്ടെ ഞാൻ അറിയുന്നുണ്ട് എല്ലാം എന്ന് അതുപോലെ എനിക്ക് സിനിമയിൽ വന്ന നല്ല ഒരുപാട് അവസരങ്ങൾ മമ്മൂക്ക ഇല്ലാതാക്കിയിരുന്നു എന്ന് അറിഞ്ഞ നിമിഷവും ഞാൻ ഒരുപാട് വിഷമിച്ചു അതെന്തുകൊണ്ടാണെന്ന് അറിയില്ല അദ്ദേഹവും ഞാനും വിശ്വസിക്കുന്ന പടച്ചവൻ എല്ലാം കാണുന്നുണ്ട്

Scroll to Top