ആർട്ടിസ്റ്റുകളുടെ എച്ചിൽ തിന്ന് ജീവിക്കുന്നവർ ആണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നു പറയുന്ന ഒരാളെ ഒരിക്കലും ഒരു കലാകാരൻ ആയിട്ടും ഒരു മനുഷ്യൻ എന്ന നിലയിലും ഞാൻ അംഗീകരിക്കുകയില്ല, അഖിൽ മാരാർക്കെതിരെ ആൽബി ഫ്രാൻസിസ്

ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥിയായിരുന്ന മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോണി ദാസിനെ അധിക്ഷേപിച്ച് സംവിധായകൻ അഖിൽ മാരാർ രം​ഗത്തെത്തിയിരുന്നു. ഒരു അഭിമുഖത്തിനിടെ അഖിലിനെ കുറിച്ച് ജാൻമോണി നടത്തിയ പ്രതികരണമാണ് അഖിലിനെ ചൊടിപ്പിച്ചത്. സിനിമ സെറ്റിൽ ചെന്നാൽ ആർട്ടിസ്റ്റുകളുടെ വിയർപ്പ് തൂത്ത് നടക്കുന്ന മണിക്ക് ആ സിനിമ ഉണ്ടാക്കി എടുക്കുന്ന എഴുത്തുകാരന്റേയും സംവിധായകന്റേയും ഏഴയലത്ത് നിൽക്കാനുള്ള യോഗ്യത ഉണ്ടോയെന്നാണ് വീഡിയോയ്ക്ക് താഴെ കമന്റായി അഖിൽ കുറിച്ചത്. അഖിലിന്റെ ഈ വാക്കുകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് അപ്സരയുചെ ഭർത്താവ് അഖിൽ ഫ്രാൻസിസ്.

“ഞാൻ കഴിഞ്ഞ 15 വർഷമായി ടെലിവിഷൻ മേഖലയിൽ എഴുത്തുകാരനായിട്ടും സംവിധായകനായിട്ടും പ്രവർത്തിക്കുകയും മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ്. ഒരു ഷൂട്ടിംഗ് സെറ്റിൽ ആർട്ടിസ്റ്റുകളുടെ വിയർപ്പ് തുടയ്ക്കുന്ന മേക്കപ്പ് ടീമിലുള്ളവർക്ക് സംവിധായകന്റെയോ എഴുത്തുകാരന്റെയോ 7 അയലത്ത് വന്നു നിൽക്കാനുള്ള യോഗ്യതയുണ്ടോ എന്ന് അഖിൽ മാരാർ ചോദിച്ചതിനോട് വിയോജിക്കുന്നു. ഒരു ഷൂട്ടിംഗ് സ്ഥലത്ത് ഏറ്റവും ആദ്യം എത്തി സംവിധായകന്റെ മനസ്സ് അറിഞ്ഞ് 100% ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർ ആണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ.

വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള നല്ല സംവിധായകർക്ക് ഒക്കെ മേക്കപ്പ് കലാകാരന്മാരോട് വലിയ ബഹുമാനമാണ്. ആർട്ടിസ്റ്റ് എന്നുവെച്ചാൽ കലാകാരൻ എന്ന് തന്നെയാണ് അർത്ഥം. ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നവർ മാത്രമല്ല ആർട്ടിസ്റ്റ്. എഴുത്തുകാരനും സംവിധായകനും തുടങ്ങി മേക്കപ്പ് കലാകാരന്മാരും ആർട്ടിസ്റ്റുകൾ തന്നെയാണ്. എൻറെ അനുഭവത്തിൽ മേക്കപ്പ് ആർട്ടിസ്റ്റുകൾ ലൊക്കേഷനിൽ സംവിധായകൻറെ മനസ്സറിഞ്ഞ് ആത്മാർത്ഥമായി ജോലി ചെയ്യുന്നവർ ആണ്. എൻറെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ നിരവധി മേക്കപ്പ് ആർട്ടിസ്റ്റുകൾ ഉണ്ട്. അവരൊന്നും എന്റെ ഏഴായിലത്ത് വരാൻ പാടില്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. അവർ എൻറെ അടുത്ത സുഹൃത്തുക്കൾ തന്നെയാണ്”

“പട്ടണം റഷീദ്, പട്ടണം ഷാ എന്നിവരെ എല്ലാം ബഹുമാനത്തോടെ ഗുരു സ്ഥാനത്ത് കാണുന്നവർ ആണ് ഞാൻ ഉൾപ്പെടെയുള്ള ടെക്നീഷ്യന്മാരും പല ആർട്ടിസ്റ്റുകളും. ചമയ രംഗത്ത് പ്രഗൽഭരായ എത്രയോ കലാകാരന്മാർ ഉണ്ട്. അവർ ഒന്നും തന്നെ സംവിധായകനും എഴുത്തുകാരനും ഏഴ് അയലത്ത് നിൽക്കാൻ അല്ല പറയുക, സംവിധായകന്റെ ഒപ്പം നിൽക്കുന്നവരാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ.

ഒരു മേക്കപ്പ് കലാകാരന്റെയും മനസ്സിൽ ദുഃഖം ഉണ്ടാവാതിരിക്കട്ടെ. ഈ കമന്റിനെതിരെ മേക്കപ്പ് കലാകാരന്മാർ പ്രതികരിക്കുക തന്നെ വേണം. ആർട്ടിസ്റ്റുകളുടെ എച്ചിൽ തിന്ന് ജീവിക്കുന്നവർ ആണ് മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നു പറയുന്ന ഒരാളെ ഒരിക്കലും ഒരു കലാകാരൻ ആയിട്ടും ഒരു മനുഷ്യൻ എന്ന നിലയിലും ഞാൻ അംഗീകരിക്കുകയില്ല. എൻറെ ഭാര്യ ബിഗ്ബോസിൽ മത്സരാർത്ഥി ആയതുകൊണ്ടല്ല ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഞാനൊരു സംവിധായകൻ ആയതുകൊണ്ട് കൂടെയുള്ള ക്യാമറ ലൈറ്റ് സൗണ്ട് മേക്കപ്പ് പ്രൊഡക്ഷൻ എന്ന് തുടങ്ങി ലൊക്കേഷനിൽ ജോലി ചെയ്യുന്ന എല്ലാ സഹപ്രവർത്തകരെയും കുടുംബാംഗങ്ങളായി കാണുന്നതുകൊണ്ടു മാത്രമാണ്”

Scroll to Top