ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കും, എടുത്തില്ലെങ്കിൽ പിന്നെയും പിന്നെയും വിളിക്കും, എനിക്ക് പാവം തോന്നാറുണ്ട്- അനാർക്കലി

മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് സന്തോഷ് വര്‍ക്കി. ആറാട്ടണ്ണന്‍ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ സന്തോഷ് വര്‍ക്കി അറിയപ്പെടുന്നത്. നടി നിത്യ മേനന്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയതെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയെക്കുറിച്ച് സംസാരിക്കുകയാണ് നടി അനാര്‍ക്കലി മരിക്കാര്‍. തന്നെ ഇടയ്ക്കിടെ വിളിക്കുന്ന വ്യക്തിയാണ് സന്തോഷ് വര്‍ക്കിയെന്ന് അനാര്‍ക്കലി പറയുന്നു.

ആറാട്ടണ്ണന്‍ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയില്‍ തെറ്റായാെന്നും ഫീല്‍ ചെയ്തിട്ടില്ല. പുള്ളി ഒരു 20 സെക്കന്റില്‍ കൂടുതല്‍ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാടിയിലാണെങ്കില്‍ ഫോണ്‍ എടുക്കില്ല. എടുത്തില്ലെങ്കില്‍ പിന്നെയും പിന്നെയും വിളിക്കും. ഞാന്‍ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ച് ഹലോ, അനാര്‍ക്കലി വളരെ സുന്ദരിയാണ്, ബോള്‍ഡാണ് അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമെന്നും നടി പറയുന്നു.

അനാര്‍ക്കലിയുടെ പരാമര്‍ശം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. സന്തോഷ് വര്‍ക്കിയെ ട്രോളി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. ഒരാളെയും വിടുന്നില്ലല്ലോ എന്നാണ് ഭൂരിഭാഗം കമന്റുകളും. ട്രോള്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ നടി നിത്യ മേനോനും സന്തോഷ് വര്‍ക്കി തന്നെ നിരന്തരം ശല്യപ്പെടുത്തിയതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം തന്നെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി. വീട്ടുകാര്‍ പോലും സംസാരിച്ചിട്ടും നിര്‍ത്തിയില്ല.

കുറേ വര്‍ഷങ്ങള്‍ ഒരുപാട് കഷ്ടപ്പെടുത്തി. എനിക്കൊരുപാട് ക്ഷമയുണ്ട്. ഞാന്‍ ഇന്‍വോള്‍വ് ചെയ്യാതിരുന്നതാണ്. പൊലീസില്‍ പരാതി കൊടുക്കണമെന്ന് ഒരുപാട് പേര്‍ പറ!ഞ്ഞിട്ടുണ്ട്. എല്ലാവരെയും വിളിച്ച് ഓരോന്ന് പറയും. അമ്മ ക്യാന്‍സര്‍ ബാധിച്ച് കീമോ കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് അവരെ വിളിച്ചു. എന്റെ അച്ഛനും അമ്മയും ആരെയും വേദനിപ്പിച്ചൊന്നും പറയില്ല.

പക്ഷെ അവര്‍ക്ക് തന്നെ ക്ഷമ പോയി. അയാളുടെ മുപ്പത് നമ്പറോളം ബ്ലോക്ക് ചെയ്തിട്ടുണ്ട്. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനേ എനിക്ക് പറ്റൂ. എന്തോ പ്രശ്‌നമുണ്ട്. എന്ത് പറഞ്ഞിട്ടും ശരിയാവാതെ വന്നതോടെ അച്ഛന്‍ പൊലീസില്‍ പരാതി കൊടുക്കുമെന്ന് പറഞ്ഞു. പോയിക്കിട്ടാന്‍ വേണ്ടി പറഞ്ഞതാണ്.

Scroll to Top