ഏത് വിമർശനങ്ങളെയും എത്ര വലിയ അപഹാസ്യങ്ങളെയും നിന്ദ്യമായ അധിക്ഷേപങ്ങളേയും അയ്യോ മോനെ, അത് സാരമില്ല, അത് അവരുടെ അഭിപ്രായം അല്ലേ എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കുന്ന ഈ മനുഷ്യനോളം ശുദ്ധത ആർക്കുമില്ല- അഞ്ജു പാർവതി പ്രഭീഷ്

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോക്ക് നെ​ഗറ്റീവ് പറഞ്ഞ റിവ്യൂവേഴ്സിന് കോപ്പിറൈറ്റ് കൊടുത്ത് വീഡിയോ നീക്കം ചെയ്ത പ്രൊഡക്ഷൻ കമ്പനിയുടെ നടപടിക്ക് എതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെയും മോഹൻലാലിനെയും താരതമ്യം ചെയ്തു മാധ്യമ പ്രവർത്തക അഞ്ജു പാർവതി എഴുതിയ പോസ്റ്റാണ് വൈറലാവുന്നത്.

കോടികൾ മുടക്കി എടുത്ത സിനിമയ്ക്ക് റിലീസ് ദിവസം നെഗറ്റീവ് റിവ്യൂ ചെയ്യുന്നത് ഹീറോയിസം ഒന്നുമല്ല. അസ്സൽ വൃത്തികേട് തന്നെയാണത്. അത് സമ്മതിക്കുന്നു. പക്ഷേ കോപ്പി റൈറ്റ് ഇഷ്യു എന്ന ഉമ്മാക്കി കാട്ടി ആ റിവ്യൂ പിൻവലിപ്പിക്കുന്നത് ഭീരുത്വം ആണ്. കാരണം അതേ തമ്പ് നെയിൽ വച്ച് പോസിറ്റീവ് റിവ്യൂ ഇടുമ്പോൾ അവിടെ കോപ്പി റൈറ്റ് ഇഷ്യു ഇല്ലെങ്കിൽ ആ ക്യാപ്‌സ്യൂൾ വിഴുങ്ങാൻ തല്ക്കാലം മനസ്സില്ല!! സിനിമ നല്ലത് ആണെങ്കിൽ ഒരു റിവ്യൂവും നോക്കാതെ ജനം തിയേറ്ററിൽ എത്തും, എത്തിയിരിക്കും !!

അതവിടെ നില്ക്കട്ടെ. പൊതുസമൂഹം വെറും കോപ്രായമായി കാണുന്ന അഭിനവ കോമാളി റിവ്യൂ അൽകുലുത്ത് ടീമിനെ മെഗാ സ്റ്റാർ ഫാൻസ്‌ ഭയക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. റിലീസ് ദിവസം ഡാൻസ് അണ്ണൻ വന്നാൽ തല്ലി ഓടിക്കും എന്ന ഭീഷണി തനി ഊച്ചാളിത്തരമാണ്. ഇവന്റെയൊക്കെ റിവ്യൂ പോയിട്ട് മോന്ത കാണുമ്പോഴേ ദൃഷ്ടി മാറ്റുന്നവരാണ് ബോധവും വെളിവും ഉള്ള മനുഷ്യർ. അങ്ങനെയുള്ള ഡാൻസ് അണ്ണനെയൊക്കെ തല്ലി ഓടിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന ഫാൻസിനെ കാണുമ്പോൾ ആണ് ലാലേട്ടൻ ഫാൻസിന്റെ മെറിറ്റ് മനസ്സിലാവുന്നത്.

സോഷ്യൽ മീഡിയയുടെ തുടക്ക കാലത്ത് സെൽഫി വീഡിയോ വഴി ലാലേട്ടനെ നിരന്തരം പുലഭ്യം പറഞ്ഞിരുന്ന ഒരു സൈക്കോ ഉണ്ടായിരുന്നു -ആക്കിലിപ്പറമ്പൻ എന്നോ മറ്റോ ആണ് പേര്. പിന്നീട് ലക്ഷങ്ങുടെ ഹാഷിഷുമായി തൃശൂരിൽ വച്ച് അവനെ പോലീസ് പൊക്കി എന്ന വാർത്ത കേട്ടിരുന്നു. അവൻ വിളിച്ച തെറിയൊന്നും കേട്ട ഭാവം പോലും ഇല്ലായിരുന്നു ലാലേട്ടന്.

പിന്നീട് ചെകുത്താൻ മുതൽ ആറാട്ട് അണ്ണൻ വരെ അങ്ങേർക്കെതിരെ പുലയാട്ട് പറഞ്ഞുക്കൊണ്ടേയിരുന്നു. ആ ചെകുത്താൻ വാ തുറക്കുന്നത് പോലും അദ്ദേഹത്തെയും കുടുംബത്തെയും കുറിച്ച് കുപ്രചരണങ്ങൾ നടത്താനും അസഭ്യം പറയാനും വേണ്ടി ആയിരുന്നു.ആറാട്ട് സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂ പറഞ്ഞു രംഗത്ത് എത്തിയ സന്തോഷ്‌ വർക്കി പിന്നെ ലാലേട്ടനെയും കുടുംബത്തെയും അധിക്ഷേപിക്കുവാൻ മുന്നിൽ നിന്നവൻ ആണ്. എന്നിട്ട് ആരും ഇന്നേ വരെ ലാലേട്ടന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററിൽ വരരുത് എന്ന് ഭീഷണിപ്പെടുത്തിയിട്ട് ഇല്ല.

എന്തിനധികം ഇപ്പോൾ വിവാദ പുരുഷൻ ആയ അശ്വന്ത് എത്രയോ ലാലേട്ടൻ സിനിമകൾക്ക് ഭയങ്കര നെഗറ്റീവ് റിവ്യൂ ഇട്ടിട്ടുണ്ട്. വാലിബൻ വേഷം കെട്ടി വന്ന് ആ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ നല്കിയ, എത്രയോ റിവ്യൂകൾക്കിടെ ലാലേട്ടൻ botox ചെയ്തതിനെ കുറിച്ച് അതിക്ഷേപിച്ച കൊക്കിന് ഇപ്പോൾ മനസ്സിലായി കാണും സഹിഷ്ണുത എന്നത് എന്തായിരുന്നു എന്നും അസഹിഷ്ണുത എന്നത് എന്താണ് എന്നും.

അശ്വന്ത്‌ ലാലേട്ടൻ സിനിമകൾക്ക് നെഗറ്റീവ് പറയുമ്പോൾ ആഹാ പറയുന്നവർ, അപ്പോൾ മാത്രം കൊക്കിന്റെ റിവ്യൂ നിഷ്പക്ഷമായി പറയുന്ന ഒന്ന് എന്ന് പറയുന്നവർ ഒക്കെ നിലവിൽ കരച്ചിലാണ്. അതേ പോലെ നിലവിൽ യു ടേൺ എടുത്ത് കൊക്ക് നല്ലവൻ എന്ന് പറയുന്ന മറുപക്ഷവും ഉണ്ട്. ഇപ്പോഴും പറയുന്നു സിനിമ എന്ന കോടികൾ മുടക്കുന്ന വ്യവസായത്തെ, കോടികൾ ചിലവ് വരുന്ന സിനിമയ്ക്ക് കൈ കൊടുക്കുന്ന നിർമ്മാതാക്കളെ കുത്തുപ്പാളയെടുപ്പിക്കുന്ന ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ റിവ്യൂകളോട്, അങ്ങനെ ചെയ്യുന്ന മനുഷ്യരോട് ഒട്ടുമില്ല പ്രിയം 😡
ഏത് വിമർശനങ്ങളെയും എത്ര വലിയ അപഹാസ്യങ്ങളെയും നിന്ദ്യമായ അധിക്ഷേപങ്ങളേയും അയ്യോ മോനെ, അത് സാരമില്ല, അത് അവരുടെ അഭിപ്രായം അല്ലേ എന്ന് പറഞ്ഞു നിസ്സാരവൽക്കരിക്കുന്ന ഈ മനുഷ്യനോളം ശുദ്ധത ആർക്കുമില്ല, ഇനി ഒട്ട് ഉണ്ടാവാനും പോണില്ല ❤️
ലാലേട്ടൻ, അങ്ങേര് വേറെ ലെവൽ മനിതൻ തന്നെയാണ്

Scroll to Top