ഒരുമിച്ച് യാത്രകൾ പോയി, ഇപ്പോൾ ബന്ധമില്ല!! യുവനടിയുടെ പീഡനപരാതിയിൽ മറുപടിയുമായി ഒമർ ലുലു

സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗിക പീഡനം ആരോപണം ഉന്നയിച്ചു യുവ നടി. പണം തട്ടിയെടുക്കാനും ബ്ലാക്ക്മെയിലിന്റെയും ഭാഗം കൂടിയാണ് ഈ പരാമർശാമാണെന്ന് ലുലു ഇപ്പോൾ വാർത്തകളോട് പ്രതികരിക്കുകയാണ്. നടിയുമായി ഏറ്റവും അടുത്ത സൗഹൃദബന്ധം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിന്റെ വിരോധമാണ് ഈ പരാതിക്ക് പിന്നിലെന്നും സംവിധായകൻ പറയുന്നു.

അദ്ദേഹത്തിൻറെ വാക്കുകൾ : ഈ പെൺകുട്ടിയുമായി ഒരുപാട് നാളുകളായി തനിക്ക് സൗഹൃദമുണ്ട്. എന്നോടൊപ്പം പല യാത്രകളിലും ഒപ്പം വന്നിട്ടുണ്ട്. ഇടയ്ക്ക് ആ സൗഹൃദത്തിന് വിള്ളൽ സംഭവിക്കുകയും ആറുമാസമായി യാതൊരു വിധത്തിലുള്ള ബന്ധവും നമ്മൾ തമ്മിൽ ഇല്ല. തൊട്ടുമുമ്പ് ചെയ്ത പല സിനിമയിലും ഈ കുട്ടി അഭിനയിച്ചതാണ്. ഇപ്പോൾ പുതിയൊരു സിനിമ തുടങ്ങിയപ്പോഴാണ് ഇത്തരത്തിലുള്ള ഒരു പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. സിനിമയിൽ അവസരം നൽകാത്തത് ദേഷ്യം ആയിരിക്കും ഇങ്ങനെയൊരു പരാതി കാരണം.  ചിലപ്പോൾ പണം തട്ടിയെടുക്കാനുള്ള ബ്ലാക്ക് മെയിലിന്റെയും ഭാഗം കൂടിയാണോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞു.

സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് നിരവധി തന്നെ ബലാത്സംഗം ചെയ്തതായാണ് നടി പരാതിയിൽ പറയുന്നത്. സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

Scroll to Top