പ്രണയം പുറത്തറിയാതിരിക്കാൻ പരമാവധി ജാഗ്രത കാണിച്ചു, വിവാഹം തീരുമാനിച്ചത് ഒരു വർഷം മുൻപ്!! അപർണ ദാസ്

പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു താരവിവാഹം ആയിരുന്നു നടൻ ദീപക്കിന്റെയും അപർനാദാസിന്റെയും. വർഷങ്ങൾക്കു നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹം നടത്തിയത്. എന്നാൽ തങ്ങളുടെ പ്രണയം വളരെ രഹസ്യമായാണ് താരങ്ങൾ സൂക്ഷിച്ചിരുന്നത്. ഇപ്പോഴത്തെ ഇരുവരുടെയും പ്രണയ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ്.

വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു ആദ്യമായി കാണുന്നത്. ഒരു ഹായ് ബന്ധം മാത്രമേ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ. ഒരു വലിയ ജാഡക്കാരൻ ആണെന്നും ചിരിക്കുക പോലും ഇല്ല എന്നൊക്കെയായിരുന്നു ഉള്ളിൽ ആദ്യം തോന്നിയിരുന്നതെന്നു അപർണ പറഞ്ഞു.   മനോഹരത്തിന് ലൊക്കേഷനിൽ ആരംഭിച്ച സൗഹൃദം അധികം വൈകാതെ തന്നെ പ്രണയമായി മാറുകയായിരുന്നു എന്നും താരങ്ങൾ പറഞ്ഞു.

അപർണ പ്രണയം സമ്മതിച്ചതോടുകൂടി സമാധാനമായി വീട്ടിൽ പോയി ചോദിക്കാം എന്നായിരുന്നു ദീപക്കിന്റെ ഉള്ളിൽ.  താൻ ചോദിക്കാൻ പോകുന്നതിനു മുൻപ് തന്നെ അവൾ വീട്ടിൽ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നുവെന്നും വീട്ടുകാർക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല എന്ന് ദീപക്കും പറഞ്ഞു. ഒരു വർഷം മുൻപ് ആയിരുന്നു കല്യാണം കഴിക്കുന്നതിനെപ്പറ്റി തീരുമാനിച്ചത്. ഒരുമിച്ച് ബാലിയിലും മാലിദ്വീപിലും ഒക്കെ പോയി എന്നും താരങ്ങൾ പറഞ്ഞു.
മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരുന്ന വിവാഹമായിരുന്നു ഇരുവരുടെയും. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിവാഹത്തിന്റെ ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു.

Scroll to Top