തിരഞ്ഞെടുപ്പിന് മുന്നെ മാതാവിന് കിരീടം, മന്ത്രിയായ ശേഷം സ്വർണ ക്കൊന്ത, ലൂർദ് മാതാവിന് സുരേഷ് ഗോപിയുടെ സമ്മാനം

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂർ ലൂർദ് മാതാവിന് സ്വർണ ജപമാല അർപ്പിച്ചു. ബിജെപി നേതാക്കളുടെ അകമ്പടിയോടെയാണ് മന്ത്രി പള്ളിയിലെത്തിയത്. മന്ത്രിയുടെ സന്ദർശനം പ്രതീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹം ലൂർദ് മാതാവിന് സ്വർണക്കൊന്ത സമ്മാനിക്കുമെന്ന് സഭയിലുള്ളവർക്ക് അറിയില്ലായിരുന്നു.

ഇടവക വികാരിയും ഭരണസമിതി അംഗങ്ങളും ചേർന്ന് സുരേഷ് ഗോപിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. അദ്ദേഹം പള്ളി വളപ്പിൽ പ്രവേശിച്ച് ലൂർദ് മാതാവിന് സ്വർണ ജപമാല ചാർത്താൻ വൈദികരോട് അനുമതി തേടി. സുരേഷ് ഗോപി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരൻ്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

സുരേഷ് ഗോപി മുരളി മന്ദിരത്തിൽ നിന്നും പ്രഭാതഭക്ഷണം കഴിച്ചു. കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാലും അദ്ദേഹത്തെ അനുഗമിച്ചു. കഴിഞ്ഞ ജനുവരിയിൽ മകളുടെ വിവാഹത്തിന് തൊട്ടുമുമ്പ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സ്വർണ്ണ കിരീടം സമ്മാനിച്ചിരുന്നു. അദ്ദേഹം പള്ളിക്ക് സമർപ്പിച്ച കിരീടത്തിൻ്റെ കൃത്യമായ തൂക്കം ചോദിച്ചത് നിരവധി വിവാദങ്ങൾക്ക് കാരണമായിരുന്നു. തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ലൂർദ് പള്ളിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന കിരീടം സമ്മാനിക്കുമെനന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Scroll to Top