എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി  വ്യക്തത വരുത്തണം,  കൂടുതൽ തെളിവുകളുമായി ഞാൻ വരും!!!  ആര്യ

മുറ്റത്തെ മുല്ല എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ അനിൽ. സ്വയംവരം എന്ന സീരിയലിലെ ശാരിക എന്ന വേഷം ചെയ്തുകൊണ്ടാണ് താരം ആരാധകരുടെ ഇഷ്ടം നടിയായത്. ഇതിനൊക്കെ പുറമേ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും താരം പ്രേക്ഷകർക്ക് സുപരിചിതയാണ്. അടുത്താണ് നടിയുടെ വിവാഹം കഴിഞ്ഞത്. താരത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞദിവസം രഞ്ജിത്ത് എന്ന യുവാവ് സമൂഹമാധ്യമത്തിൽ എത്തിയിരുന്നു.

പണം തട്ടിപ്പ് നടത്തി വിവാഹ വാഗ്ദാനം നൽകി എന്നായിരുന്നു യുവാവിന്റെ ആരോപണം.മാത്രമല്ല താരത്തിന്റെ കുടുംബത്തിനെതിരെയും ചില ആരോപണങ്ങൾ ഇയാൾ തുറന്നു പറഞ്ഞു. ഇപ്പോഴത്തെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സീരിയൽ താരം രംഗത്തെത്തിയിരിക്കുകയാണ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ: എന്നെ ഈ നിലയിൽ എത്തിച്ച എന്നെ ഒരുപാട് സ്നേഹിച്ചവർക്കും കൂടെ നിന്നവർക്കും വേണ്ടിയാണ് ഈ പോസ്റ്റ് പങ്കുവെക്കുന്നത്. കഴിഞ്ഞ നാലു വർഷമായി താൻ എൻഗേജ് ആണെന്നും ആ വ്യക്തിയെ തന്നെയാണ് വിവാഹം കഴിച്ചു എന്നും എല്ലാവർക്കും അറിയാം. ഈ നാലു കൊല്ലത്തിന്റെ ഇടയിൽ എൻറെ വിവാഹവും നിശ്ചയവും ഇല്ല. പബ്ലിക്കായി എല്ലാവരെയും അറിയിച്ചു നടത്തിയിരുന്നു. ആ സമയത്ത് ഒന്നും ആരോപിക്കാത്ത ആരോപണമാണ് ഇപ്പോൾ പറയുന്നത്. എൻറെ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്നതാണ് ഇതൊക്കെ സന്തോഷകരമായി പോകുന്ന ഈ ജീവിതത്തെ കണ്ടു കൊണ്ടാണ് ഇയാൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്.പിതാവുമായി സാമ്പത്തിക ഇടപാട് ശത്രുതയുള്ള വ്യക്തിയാണ് രഞ്ജിത്ത്. അതിൻറെ പേരിൽ തന്നെ അപകീർത്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത് ആര്യ പറഞ്ഞു.

Scroll to Top