വിവാഹത്തിന് പിന്നാലെ ​ഗംഭീര സർപ്രൈസ്, മാളവികയ്ക്കും നവനീതിനും വേണ്ടി പുത്തൻ വീടൊരുക്കി ജയറാമും കുടുംബവും

ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിന് ആഘോഷമോ ആര്‍ഭാടമോ ഒട്ടും കുറവായിരുന്നില്ല. കഴിഞ്ഞല്ലോ എന്ന് കരുതിയാലും മാളവികയുടെ വിവാഹാഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല എന്നുവേണം മനസിലാക്കാന്‍. വേദികളില്‍ നിന്നും വേദികളിലേക്ക് പാറിനടന്ന് വധുവും വരനും ക്ഷീണിച്ചെങ്കില്‍, ഇനി അവര്‍ക്ക് വീട്ടില്‍ വിശ്രമിക്കാം. ആ ദൃശ്യങ്ങളുമായി ജയറാം എത്തുന്നു.

മാളവിക വളര്‍ന്നുവന്ന വീട്ടിലേക്ക് സുമംഗലിയായി, ഭര്‍ത്താവിന്റെ കൈപിടിച്ച് കയറുന്ന ദൃശ്യം ജയറാം ഇന്‍സ്റ്റഗ്രാം വീഡിയോ രൂപത്തില്‍ പോസ്റ്റ് ചെയ്തു. ജയറാമിന്റെ ആരാധകരും ഈ വീഡിയോ അതാതു പേജുകളില്‍ ഷെയര്‍ ചെയ്തിരിക്കുന്നു .

വീട്ടിലേക്ക് കാലെടുത്തുവച്ച മകളെ പാര്‍വതി സിന്ദൂരം ചാര്‍ത്തി അകത്തേക്ക് സ്വീകരിച്ചു. ഇത്രയും കാലം വളര്‍ന്നു വലുതായ വീട്ടില്‍, ഭാര്യയായ ശേഷമുള്ള മാളവിക വന്നുചേരുമ്പോള്‍ ചില പ്രത്യേകതകള്‍ കാണാം. കൂടെ ഭര്‍ത്താവ് നവനീത് ഗിരീഷും ഉണ്ട്. സ്വന്തം വീട്ടില്‍ ചക്കിയെ സുമംഗലിയായി കണ്ട ജയറാമിനും പാര്‍വതിക്കും കാളിദാസിനും സന്തോഷം മുഖത്തു പ്രകടം.

താരപുത്രിമാരായ ഭാഗ്യാ സുരേഷും മാളവികാ ജയറാമും വിവാഹിതരായത് ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നിലാണ്. ജനുവരിയില്‍ ഭാഗ്യയും ശ്രേയസും ജീവിതം ആരംഭിച്ചപ്പോള്‍, മെയ് മാസത്തില്‍ മാളവിക നവനീതിന്റെ വധുവായതും അവിടെത്തന്നെ.

ലളിതമായ താലികെട്ട് ചടങ്ങിന് ശേഷം സംഘടിപ്പിച്ച വിവാഹസ്വീകരണ ചടങ്ങുകള്‍ ആകെ മൂന്നിടത്തായാണ് നടന്നത്. മൂന്നു പരിപാടികള്‍ക്കും മലയാള സിനിമാ താരങ്ങള്‍ പലരും വന്നുചേര്‍ന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവര്‍ പങ്കെടുത്ത അതിഥികളില്‍ ഉള്‍പ്പെടുന്നു.

മലയാളിയെങ്കിലും, ചെന്നൈയില്‍ പഠിച്ചു വളര്‍ന്ന മാളവികാ ജയറാം പാലക്കാടിന്റെ മരുമകളായിക്കഴിഞ്ഞു. എന്നാല്‍ പാലക്കാട് നെന്മാറയില്‍ ജനിച്ചുവെങ്കിലും ഭര്‍ത്താവ് നവനീതും പഠിച്ചതോ വളര്‍ന്നതോ ആ നാട്ടിലല്ല. യു.കെ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ് നവനീത് ഗിരീഷ്. പിതാവ് ഗിരീഷ് മേനോന്‍ ഐക്യരാഷ്ട്ര സഭാ മുന്‍ ഉദ്യോഗസ്ഥനാണ്.

Scroll to Top