ഡ്രസ്സ് ഒക്കെ പൊളി,  പക്ഷേ ആ ഹീൽസ്!!! കണ്ടു നിന്നവരുടെ നെഞ്ചിടിപ്പ് കൂട്ടി ദീപിക

ബോളിവുഡിന്റെ പ്രിയപ്പെട്ട നടി ദീപികയുടെ ഗർഭകാലത്തെ ഡ്രെസ്സുകൾ ഇതിനോടകം സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴത്തെ ആഡംബര ബ്രാൻഡ് ആയ ലോയവയുടെ കറുപ്പ് ബോഡികോൺ ധരിച്ചു നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗർഭിണി ആയിരിക്കുമ്പോൾ ബോഡികോൺ വസ്ത്രം ധരിച് ദീപിക പൊതുവേദിയിൽ എത്തിയതിനെ കുറിച്ചുള്ള ചർച്ചയും വളരെ സജീവമായി നടക്കുന്നുണ്ട്.  ഓക്കേ മതി ഇപ്പോൾ എനിക്ക് വിശക്കുന്നു എന്ന തലക്കേട്ടോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ആലിയ ഭട്ട് കരീന കപൂർ സോനം കപൂർ തുടങ്ങി നിരവധി താരങ്ങൾ ആയിരുന്നു ഗർഭകാലത്ത് ബോഡികോൺ പോലെയുള്ള വസ്ത്രങ്ങൾ ധരിച് സോഷ്യൽ മീഡിയയിൽ എത്തിയത്.

പ്രസവസമയത്ത് ബോളിവുഡ് താരങ്ങളുടെ സ്റ്റൈൽ പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. ബോളിവുഡ് താരങ്ങൾ മാത്രമല്ല ലോകപ്രശസ്തരായ മോഡൽ മെറ്റേണിറ്റി ഫാഷനിലൂടെ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ ചിത്രത്തിന്റെ  പ്രമോഷന്റെ ഭാഗമായിരുന്നു താരം കിടിലൻ ലുക്കിൻ വേദിയിലെത്തിയത്.എന്നാൽ താരം ധരിച്ച ചെരുപ്പ് കണ്ടാണ് ആരാധകർ അമ്പരന്നതു. ഹൈ ഹീൽസ് ആയിരുന്നു താരം ധരിച്ചത്. ഈ സമയത്ത് ഇത്തരത്തിലുള്ള ചെരുപ്പ് ഒഴിവാക്കാമായിരുന്നു എന്നായിരുന്നു പലരും നിർദ്ദേശിച്ചത്.കാരണം ഗർഭിണിയായിരിക്കുന്നത് കൊണ്ട് തന്നെ താരത്തിന് നടക്കുമ്പോൾ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അത് കുഞ്ഞിനെ താരമായി ബാധിക്കും എന്നും ചിലർ ഉപദേശിച്ചിരുന്നു. വസ്ത്രം അടിപൊളിയാണെങ്കിലും താരത്തിന്റെ ഹീൽ ഒഴിവാക്കാമായിരുന്നു എന്നായിരുന്നു പലരും നിർദ്ദേശിച്ചിരുന്നത്.

Scroll to Top