‘നീ എനിക്ക് വളരെ അധികം സ്പെഷ്യലാണ്’, മമിത ബൈജുവിന് പിറന്നാളാശംസകളുമായി അഖില, ക്യൂട്ട് കോംമ്പോയെന്ന് സോഷ്യൽ മീഡിയ

പ്രേമലുവിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ മനം കവർന്ന നടിയാണ് മമിത ബൈജു. 23ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. മമിതയ്ക്ക് പിറന്നാൾ ആശംസകൾ പറഞ്ഞുകൊണ്ട് നടി അഖില ഭാർ​ഗവൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് പോസ്റ്റ്. നീ ഒരുപാടൊരുപാട് സ്പെഷലാണ്. നമ്മുടെ നല്ല നിമിഷങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം, പശ്ചാത്തലത്തിൽ നമ്മുടെ പ്രിയപ്പെട്ട ​ഗാനം. ഹാപ്പി ബർത്ത്ഡേ എന്നാണ് അഖില കുറിച്ചത്.

പ്രേമലുവിൽ കാർത്തിക എന്ന കഥാപാത്രമായാണ് അഖില എത്തിയത്. മമിത അഭിനയിച്ച റീനുവിന്റെ അടുത്ത സുഹൃത്തായിരുന്നു കാർത്തിക. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണല്ലേ എന്നാണ് ആരാധകരുടെ ചോദ്യം. നിരവധി പേരാണ് മമിതയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്.

മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്താണ് നടിയുടെ തുടക്കം. ധാരാളം ചെറു റോളുകൾ ചെയ്ത നടിയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങുന്നത് ഓപ്പറേഷൻ ജാവ എന്ന ചിത്രം മുതലാണ്. പിന്നീടിങ്ങോട്ട് താരത്തിന് ആരാധകർ ഏറുകയാണ് ചെയ്തിട്ടുള്ളത്.

അഭിനയത്തിനൊപ്പം താരം മോഡലിങ്ങിലും സജീവമാണ്. നടിയുടെ സ്റ്റൈലൻ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ വളരെപ്പെട്ടന്നാണ് വൈറലാകുന്നത്. പ്രേമലുവിന്റെ വലിയ വിജയത്തിൽ നിൽക്കുകയാണ് മമിത.

Scroll to Top