കൃഷ്ണ കുമാറിന്റെ വീട്ടിൽ വിവാഹ മേളം, ദിയ കൃഷ്ണയ്ക്ക് വിവാഹം സെപ്തംബറിലെന്ന് സിന്ധു കൃഷ്ണ

ദിയയുടെ വിവാഹ വിശേഷം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നേരത്തെ തന്നെ ദിയ ഇതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ ദിയയുടെ അമ്മ സിന്ധു കൃഷ്ണയും വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ ദിയയുടെ കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് സിന്ധു കൃഷ്ണ കേട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയില്‍ ഇതേക്കുറിച്ച് സിന്ധു കൃഷ്ണ പറയുന്നുമുണ്ട്.

സെപ്റ്റംബറിലായിരിക്കും വിവാഹമെന്നാണ് സിന്ധു പറഞ്ഞത്. ഈ വീഡിയോ സ്‌റ്റോറിയായി ദിയ പങ്കുവെച്ചു. നേരത്തെ തന്റെ വിവാഹം സെപ്റ്റംബറിലായിരിക്കുമെന്ന സൂചന ദിയയും നല്‍കിയിരുന്നു. സിന്ധു കൂടി പറഞ്ഞതോടെ വിവാഹം എന്നാണെന്ന് ഉറപ്പായി. സെപ്റ്റംബറില്‍ വിവാഹം നടക്കാന്‍ തന്നെയാണ് സാധ്യത എന്നുമാണ് പുറത്ത് വരുന്ന വിവരം.

ഈ അടുത്തിടെയാണ് അശ്വിനുമായി പ്രണയത്തിലാണെന്ന കാര്യം ദിയ വെളിപ്പെടുത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് ചെയ്യുന്ന വീഡിയോകള്‍ക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു. അശ്വിനുമായി പ്രണയത്തിലാണോ എന്ന ചോദ്യം ആരാധകര്‍ ചോദിച്ചിരുന്നെങ്കിലും ദിയ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീട് അശ്വിന്‍ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ പങ്കുവെയ്ക്കുകയായിരുന്നു.

ഈ വീഡിയോ വലിയ രീതിയില്‍ വൈറല്‍ ആയിരുന്നു. തിരുവനന്തപുരത്തെ സ്റ്റാര്‍ ഹോട്ടലില്‍ വെച്ചായിരുന്നു അശ്വിന്‍ ദിയയെ പ്രൊപ്പോസ് ചെയ്തത്. അശ്വിന്റെ പിറന്നാള്‍ ദിയയയും ദിയയുടെ പിറന്നാള്‍ അശ്വിനും വളരെ ഗംഭീരമായിട്ടാണ് ആഘോഷിച്ചത്. മാത്രമല്ല, അശ്വിന്റെ അമ്മയുമായൊക്കെ ദിയ വളരെ അടുപ്പത്തിലാണ്. അമ്മയുടെ കുക്കിംഗ് വീഡിയോ ഒക്കെ ദിയ പങ്കുവെയ്ക്കാറുണ്ട്.

Scroll to Top