ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റാവുന്നു, കൊച്ചി മേയറെ പ്രശംസിച്ച് ഹരീഷ് പേരടി

മൂന്ന് മണിക്കൂർ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാൽ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിലൂടെ കൊല്ലപ്പെട്ട കുഞ്ഞിന് അന്ത്യ കർമ്മങ്ങൾ ചെയ്യാൻ മുൻ കൈ എടുത്ത കൊച്ചി മേയർ അനിൽകുമാറിന് പിന്തുണയുമായി നടൻ ഹരീഷ് പേരടി.

ഫേസ് ബുക്ക് പോസ്റ്റ്

മൂന്ന് മണിക്കൂർ മാത്രം ജീവിച്ച്,സ്വന്തം അമ്മയുടെ കൈകളാൽ കൊച്ചി നഗരത്തിന്റെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ട്,മരണപ്പെട്ടുപോയ ആ കുഞ്ഞോമനയെ..നി ഈ നഗരത്തിന്റെ കുട്ടിയാണെന്നും നിന്നെ കഴിഞ്ഞേ ഞങ്ങൾക്ക് മറ്റെന്തുമുള്ളു എന്ന് എല്ലാ തിരക്കുകളും മാറ്റി വെച്ച് പൊതു സമൂഹത്തോട് ഉറക്കെ പറഞ്ഞ M.അനിൽകുമാറാണ് യഥാർത്ഥ നഗര പിതാവ്…അഥവാ മേയർ …ഒരു മേയർ എങ്ങിനെയൊക്കെ ആയിരിക്കണം എന്നും എങ്ങിനെയൊക്കെ ആവാൻ പാടില്ലായെന്നും മറ്റ് മേയർമാർക്ക് കാണിച്ചുകൊടുക്കുന്ന പാഠ പുസ്തകം …

പ്രിയപ്പെട്ട അനിൽകുമാർ..മനുഷ്യത്വത്തിന്റെ അങ്ങേത്തലക്കൽ നിന്ന് നിങ്ങൾ ആരും ഏറ്റെടുക്കാനില്ലാത്ത ആ കുഞ്ഞ് ശരീരം ഏറ്റുവാങ്ങിയപ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റാവുന്നു. മനുഷ്യനാവുന്നു.. ഒരു പാട് അനാഥകുട്ടികളുടെ പിതാവാവുന്നു.. നിങ്ങളുടെ വാക്കുകൾ തന്നെ എഴുതിച്ചേർക്കട്ടെ…”ഒരു മേയർ വ്യക്തിയെന്നതിനെക്കാൾ കൂടുതൽ നഗരത്തിന്റെ പ്രതീകമാവണം”.. മനുഷ്യരുടെ പ്രതീകമാവുന്നു.. .ലാൽസലാം

Scroll to Top