ജാസ്മിന്റെ കൈ പിടിച്ചിരിക്കുമ്പോൾ കിട്ടുന്ന ഒരു ബലമുണ്ട് ഒരു കുറ്റബോധവും തോന്നുന്നില്ല ജാസ്മിൻ പുറത്ത് വന്നതിനുശേഷം ബാക്കി കാര്യങ്ങൾ അറിയിക്കാം

ഇത്തവണ ബിഗ് ബോസ് സീസൺ ഫൈവിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ഗബ്രി എന്നാൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ വിമർശനത്തിന് ഇരയാവുകയും ഈ പരിപാടിയിൽ നിന്നും പുറത്തു പോവുകയും ചെയ്യേണ്ട ഒരു സാഹചര്യം താരത്തിന് ഉണ്ടായി ഒറ്റയ്ക്ക് കളിക്കുകയായിരുന്നുവെങ്കിൽ വളരെ മികച്ച രീതിയിൽ കളിക്കേണ്ട മത്സരാർത്ഥി ആയിരുന്നുവെന്നും ജാസ്മിനോടൊപ്പം ഉണ്ടായ കോംബോയാണ് ഗബ്രിക് വിനയായത് എന്നുമാണ് പലരും പറയുന്നത് എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ഗബ്രി ജാസ്മിനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

ജാസ്മിനുമായി തനിക്ക് പ്രണയം ഉണ്ടായിരുന്നില്ല എന്നും രണ്ട് സുഹൃത്തുക്കൾ തമ്മിൽ ചെയ്യുന്നത് എന്തൊക്കെയോ അതുമാത്രമാണ് താൻ ചെയ്തിട്ടുണ്ടായിരുന്നത് എന്നുമാണ് ഗബ്രി പറയുന്നത് തനിക്ക് വീട്ടിൽ വച്ച് നിരവധിതവണ പാനിക് അറ്റാക്ക് ഉണ്ടായിട്ടുണ്ട എന്നും എല്ലാവരോടും യാത്ര പറഞ്ഞിട്ടും ജാസ്മിന്റെ പേരുമാത്രം എടുത്തു പറയാതിരുന്നത് മനപ്പൂർവമാണ് എന്നും പറയുന്നു കാരണം ജാസ്മിനോട് യാത്ര പറയേണ്ട ആവശ്യമുണ്ട് എന്ന് തോന്നിയിട്ടില്ല വീടിനകത്ത് നിന്നും അവളോട് യാത്രപറഞ്ഞാണ് ഇറങ്ങിയത് എല്ലാവരോടും കെട്ടിപ്പിടിച്ച് ബൈ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ അത് നടന്നില്ല

ജാസ്മിനും ഉണ്ടായ ബന്ധം ഒരിക്കലും പ്ലാൻ ചെയ്ത് ഉണ്ടായതല്ല 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ സുഹൃത്തുക്കൾ ആയവരാണ്. ആ ബന്ധവും വളരെ ദൃഢമായി തന്നെ വളർന്നു അവളുടെ കാര്യത്തിൽ ഇപ്പോഴും ഒരു കുറ്റബോധം തോന്നുന്നില്ല ജാസ്മിൻ ഒപ്പം കൈപിടിച്ചിരിക്കുമ്പോൾ തനിക്ക് കിട്ടുന്ന ഒരു ബലം മറ്റൊരാൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല മറ്റുള്ളവർ അത് എങ്ങനെ കാണുന്നു എന്ന് താൻ നോക്കിയിട്ടും ഇല്ല അറിയാനുള്ള താൽപര്യവും തനിക്കില്ല തങ്ങളുടെ ബന്ധം ഒരിക്കലും ഗെയിമിനെ ബാധിക്കുകയും ചെയ്തിട്ടില്ല ജാസ്മിൻ എതിർക്കേണ്ട സമയത്തൊക്കെ തന്നെ താൻ എതിർത്തിട്ടുമുണ്ട് ആ ബന്ധം ഞങ്ങൾക്കിടയിൽ ശക്തമായി ഉള്ളൂ ഞങ്ങളെ തകർക്കാൻ ആർക്കും പറ്റും എന്ന് തോന്നുന്നില്ല ജാസ്മിൻ ഒരു നല്ല പ്ലെയറാണ് ഇനി അവൾ കാട്ടുതീയായിരിക്കും ഞങ്ങൾ ഇതുവരെ ഒരുമിച്ചായിരുന്നു ജാസ്മിൻ പുറത്ത് വന്നതിനുശേഷം പരസ്പരം സംസാരിച്ചു കഴിഞ്ഞ് എന്താണ് ബാക്കിയുള്ള കാര്യങ്ങൾ എന്ന് തുറന്നു പറയാം എന്നാണ് പറയുന്നത്. അപ്പോൾ ഇരുവരും തമ്മിൽ വിവാഹിതരാകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്

Scroll to Top