കുട്ടികളുടെ പ്രീയ വിഭവം, ലെയ്സിന്റെ രുചി മാറും മക്കളേ, പാമോയിൽ ഒഴിവാക്കി കമ്പനി, പകരം ഉപയോഗിക്കുന്നത് ഇത്..

ലെയ്‌സ് ചിപ്‌സിൽ ഇനിമുതൽ പാമോയിൽ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച് കമ്പനി. രാജ്യത്ത് വൻ ജനപ്രീതിയാർജിച്ച ഉരുളക്കിഴങ്ങ് ചിപ്‌സാണ് ലേയ്‌സ്-ഇന്ത്യ. രാജ്യത്ത് ലേയ്സ് വിതരണം ചെയ്യുന്ന കമ്പനിയായ പെപ്‌സികോയുടേതാണ് നിർണായക തീരുമാനം. പാമോയിലിന് പകരം സൺഫ്‌ളവർ ഓയിലും പാമൊലീൻ ഓയിലും മിക്‌സ് ചെയ്ത് ഉപയോഗിക്കും.

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ രേവന്ത് ഹിമത്സിംഗ്കയാണ് ഇക്കാര്യം അറിയിച്ചത്. ലേയ്‌സിൽ നിന്ന് പാമോയിൽ ഒഴിവാക്കുന്നതോടെ ബിംഗോ അടക്കമുള്ള മറ്റ് ഉരുളക്കിഴങ്ങ് ചിപ്‌സ് കമ്പനികളും ഇതിന് നിർബന്ധിതരാകുമെന്ന് രേവന്ത് ഹിമത്സിംഗ്ക സൂചിപ്പിക്കുന്നു. പാമോയിൽ ഒഴിവാക്കി ചിപ്‌സ് നിർമിക്കുന്നതിനുള്ള ട്രയൽ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചതായി പെപ്‌സികോയും വ്യക്തമാക്കി.

വെജിറ്റബിൾ ഓയിലാണ് പാമോയിൽ. എണ്ണപ്പനയുടെ കായയിൽ നിന്നാണ് ഇതുണ്ടാക്കുന്നത്. ഭക്ഷ്യനിർമാണത്തിനായി പല കമ്പനികളും പാമോയിൽ ആശ്രയിക്കുന്നു. കൂടാതെ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിലും പാമോയിൽ ഉപയോ​ഗിക്കാറുണ്ട്. താരതമ്യേന ചെലവ് കുറവായതിനാലാണ് കമ്പനികൾ പലതും പാമോയിലിനെ വലിയ തോതിൽ ആശ്രയിക്കുന്നത്. എന്നാൽ കൊഴുപ്പിന്റെ അളവ് കൂടുതലായതിനാൽ പാമോയിലിനെക്കുറിച്ച് ആശങ്കകൾ അനവധിയാണ്. ഭക്ഷണത്തിൽ പാമോയിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

Scroll to Top