തിരക്ക് പിടിച്ചുള്ള മനുഷ്യരുടെ ജീവിതം അപകടത്തിൽ, മലയാളികളുടെ ഇഷ്ട ഭക്ഷണമായ ചോറിലും വിഷം

മലയാളികളുടെ ഇഷ്ട ഭക്ഷണവും വികാരവുമായ ചോറും വിഷമായി മാറുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരികയാണ് അതിനു കാരണമാകുന്നത് തിരക്ക് പിടിച്ചുള്ള നമ്മുടെ ജീവിതം തന്നെയാണ്. തലേ ദിവസത്തെ ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നത് പതിവാക്കിയാലാണ് ഈ അപകടം സംഭവിക്കുക. തിരക്കു കാരണം രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്കുള്ള ചോറ് നാം ഒരുമിച്ച് ഉണ്ടാക്കി ഫ്രിഡ്ജിൽ കയറ്റും പിന്നീട് ആവശ്യം പോലെ നമ്മൾ ചൂടാക്കി കഴിക്കും ഈ പ്രവണത തന്നെയാണ് അപകടകരമാകുന്നത് ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നതിലൂടെ ഏറ്റവും വിഷമായി മാറുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നായി ചോറ് മാറുകയും ചെയ്യും.

ചോറില്‍ അടങ്ങിയിട്ടുള്ള അന്നജം അളവാണ് ഇതിന് കാരണമായി മാറുന്നത്. അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പറയപ്പെടുന്നത്. ചോറിൽ സാധാരണയായി കാണപ്പെടുന്ന ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയ്ക്ക് പാചക പ്രക്രിയയെ അതിജീവിക്കാനും ചോറ് സാധാരണ ഊഷ്മാവിൽ ദീർഘനേരം വെച്ചാൽ പെരുകാനും കഴിയും. ചോറ് വീണ്ടും ചൂടാക്കുന്നത് എല്ലായ്പ്പോഴും ഈ ബാക്ടീരിയകളെയും അവയുടെ വിഷവസ്തുക്കളെയും ഇല്ലാതാക്കുന്നില്ല, ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. കൂടാതെ, വീണ്ടും ചൂടാക്കിയ ചോറ് ഈർപ്പം നഷ്‌ടപ്പെടുത്തുകയും വരണ്ടതും രുചികരമല്ലാത്തതുമായി മാറും.

ഒരു ദിവസത്തിൽ അധികം സമയം ഒരിക്കലും ചോറ് ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കരുതെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകുന്നുണ്ട്.ചോറിന് പുറമേ മലയാളികള്‍ സ്ഥിരമായി വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്ന ക്യാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് തുടങ്ങിയവയും ആവര്‍ത്തിച്ച് ചൂടാക്കി കഴിക്കാന്‍ പാടുള്ളതല്ല.ഇതൊക്കെ വിഷമായി മാറും.

Scroll to Top