പെരുമാനി സിനിമ കാണാൻ പെൺസുഹൃത്തിനൊപ്പമെത്തി ​ഗോപി സുന്ദർ, ഇതെങ്കിലും ഉറപ്പിക്കാമോയെന്ന് സോഷ്യൽ മീഡിയ

സമീപ കാലത്ത് പലപ്പോഴും സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ളതവയാണ് ഏറെയും. ​ഗായിക അമൃത സുരേഷുമായുള്ള വിവാഹവും തുടർന്നുള്ള കാര്യങ്ങളുമാണ് ​ഗോപി സുന്ദറിനെതിരെ അടുത്ത കാലത്ത് വിമർശനങ്ങൾ ഉയരാൻ കാരണം. ഇതിനിടെ ആയിരുന്നു ആർട്ടിസ്റ്റ് ആയ പ്രിയ നായർക്ക്(മയോനി) ഒപ്പമുള്ള ​ഗോപിയുടെ ഫോട്ടോകൾ പുറത്തുവന്നത്. ഇതും വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കി.

ഈ കഴിഞ്ഞ ദിവസം ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച പെരുമാനി എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയിൽ പ്രിയയുടെ കൈപ്പിടിച്ച് സിനിമ കാണാൻ എത്തിയ ഗോപി സുന്ദറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ക്യാമറ കണ്ണുകൾ മുഴുവനും ഇരുവരിലും ആയിരുന്നു.

ഗ്ലാമറസ് വേഷത്തിൽ പ്രിയ ഗോപിയ്ക്ക് ഒപ്പം വരുന്ന വീഡിയോസ് വൈറലായി മാറുകയും ചെയ്തു. ഗോപി സുന്ദർ തന്റെ പുതിയ സുഹൃത്തിനെ സിനിമയിലെ പ്രവർത്തകർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതും കാണാം. ഇതെങ്കിലും ഒന്ന് ഉറപ്പിക്കുവോ എന്നാണ് ചില മലയാളികൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Scroll to Top