ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ തന്നു, ഞാൻ അസ്വസ്ഥയായി!!!  രാജമൗലി സെറ്റിൽ പ്രശ്നമുണ്ടാക്കിയത് തുറന്നുപറഞ്ഞു മമ്ത മോഹൻദാസ്

ഇന്ത്യൻ സിനിമയിലെ തന്നെ മികവുറ്റ സംവിധായകരിൽ ഒരാളായ രാജമൗലിയുടെ സിനിമ ലൊക്കേഷനിൽ വച്ച് പ്രശ്നമുണ്ടാക്കിയതായി മമ്ത മോഹൻദാസ് അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നു.  മുമ്പ് ധരിച്ചിട്ടില്ലാത്ത തരത്തിലുള്ള ചെറിയ വസ്ത്രങ്ങൾ ധരിക്കാൻ പറഞ്ഞപ്പോൾ ആയിരുന്നു അന്ന് ലൊക്കേഷനിൽ പ്രശ്നം ഉണ്ടാക്കിയത് എന്നായിരുന്നു ഒരു അഭിമുഖം വെളിപ്പെടുത്തിയത്.  യമ ധംഗ എന്ന രാജമൗലി ചിത്രത്തിൽ ആയിരുന്നു താരം അഭിനയിച്ചിരുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ:”  ഒരു വലിയ ലൊക്കേഷൻ ആയിരുന്നു.അവിടെ വലിയൊരു സെറ്റ്  ഉണ്ടായിരുന്നു.മുമ്പ് ധരിച്ചിട്ടില്ലാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ആയിരുന്നു ധരിക്കാൻ ആവശ്യപ്പെട്ടത്. അന്ന് പ്രശ്നം ഉണ്ടാക്കി. ചെറിയ വസ്ത്രം ധരിക്കാൻ പറഞ്ഞപ്പോൾ ആയിരുന്നു  ഞാൻ അസ്വസ്ഥയായത്. സെറ്റിൽ 200 പേരുണ്ടായിരുന്നു. മലയാളം സെറ്റ് പോലെ ആയിരുന്നില്ല അതിനുശേഷം ഡാൻസും ചെയ്യണമായിരുന്നു. എനിക്ക് ഇതൊക്കെ വളരെ അസാധാരണമായി തോന്നി. സിനിമയിലേക്ക് വരുന്ന വരുമെന്ന് വിചാരിച്ച് ഒരേ ഒരാളെ ആയിരുന്നില്ല. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്.  രാജമൗലി സാർ പെട്ടെന്ന് ദേഷ്യക്കാരൻ ആണെന്ന് ചിലർക്ക് തോന്നും. അദ്ദേഹത്തിൻറെ ഭാര്യയാണ് അന്ന് തന്നെ ആശ്വസിപ്പിച്ചത്. ”

2007ൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ജൂനിയർ എൻടിആർ   പ്രിയാമണി തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Scroll to Top