കല്യാണം കഴിഞ്ഞ് ഗബ്രിയോട് പ്രണയം തോന്നാതിരുന്നത് വലിയ ഭാഗ്യം, ജാസ്മിനെ തനിക്ക് ഇഷ്ടമല്ല തുറന്നു പറഞ്ഞു മനീഷ

ബിഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച നേടുന്ന മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും ഒരു വലിയ നിലയാണ് ഇവർക്കെതിരെ ഉയർന്നു വന്നിരിക്കുന്നത് ശക്തമായ ഗെയിമുകളിലൂടെ ഇവർ പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ വലിയ തോതിൽ ആരാധകരെ സൃഷ്ടിക്കാൻ ഇവർക്ക് സാധിക്കുന്നില്ല അതിന് കാരണം ഇവരുടെ ചില രീതികൾ തന്നെയാണ് ബിഗ് ബോസിൽ വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷം ആണ് ജാസ്മിൻ എത്തുന്നത് എന്നാൽ അതിനുശേഷം ഗബ്രിയോട് തനിക്ക് പ്രണയം ഉണ്ട് എന്ന് പലതവണ ജാസ്മിൻ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്

ഇതുതന്നെയാണ് ആളുകളെ ചൊടിപ്പിക്കുകയും ചെയ്തിരിക്കുന്നത് ഇപ്പോൾ ജാസ്മിനെ കുറിച്ച് മുൻ മത്സരാർത്ഥിയായ മനീഷ സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത് ജാസ്മിൻ കുളിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് ജാസ്മിനെ ഇത്രത്തോളം വിമർശിക്കേണ്ട കാര്യമില്ല എന്നാണ് മനീഷ് പറയുന്നത് ജാസ്മിൻ കുളിക്കാത്തതാണോ കേരളത്തിലെ പ്രശ്നം ജാസ്മിൻ കുളിച്ചാലും ഇല്ലെങ്കിലും നിനക്ക് എന്താടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത് അപ്പോൾ പറയും ജനലക്ഷങ്ങൾ ഉള്ള ഷോയിൽ മിനിമം വൃത്തി അത്യാവശ്യമാണെന്ന് ഒരു എപ്പിസോഡിൽ ജാസ്മിൻ കാലിന്റെ നഖം കടിക്കുന്ന വീഡിയോ കണ്ടു ചായയിൽ തുമ്മുന്നതും ഒരു ദിവസം കുളിച്ചില്ലെന്നുവെച്ച ഒരു മനുഷ്യൻ തീരെ വൃത്തികേട് ആകും എന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ ഞാനും സുഖമില്ലാത്തപ്പോൾ രണ്ടോ മൂന്നോ ദിവസം കുളിക്കാതിരുന്നിട്ടുണ്ട് അത് മാത്രമല്ല അലർജി ഉണ്ടെന്ന കുട്ടി പറഞ്ഞിട്ടും ഉണ്ട്

കുളിക്കുക എന്നു പറഞ്ഞാൽ തല നനച്ചു കുളിക്കുകയാണ് അല്ലാതെ ശരീരം കഴുകൽ അല്ല ആ കുട്ടി കുളിക്കാറില്ല എന്ന് പറഞ്ഞിട്ടുള്ളൂ മേല് കഴുകുന്നുണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് വൃത്തിയുടെ കാര്യത്തിൽ ജാസ്മിൻ ചില കാര്യങ്ങൾ പഠിക്കേണ്ടത് അത്യാവശ്യമാണ് ചെരിപ്പിടാതെ ബാത്റൂമിൽ പോകുന്നു കാലിന്റെ നഖം കടിക്കുന്നു ഇതൊക്കെ മോശമാണ് ജാസ്മിനെ തനിക്കും ഇഷ്ടമല്ല ഒരു പെൺകുട്ടി എങ്ങനെ അല്ലായിരിക്കണം എന്നതിന് ഉദാഹരണമാണ് ജാസ്മിൻ പെരുമാറുന്ന രീതി സംസാരഭാഷയുടെ രീതി ആക്ഷൻ രീതി ഇതൊന്നും തന്നെ ശരിയല്ല ഇനി ഗബ്രിയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ് കല്യാണം കഴിഞ്ഞിട്ട് തോന്നാത്തത് ഭാഗ്യം. അതുകൊണ്ട് ആ ചെക്കൻ രക്ഷപ്പെട്ടു എന്ന് പറയാം എൻഗേജ്മെന്റ് അല്ലേ കഴിഞ്ഞിട്ടുള്ളൂ എനിക്ക് എല്ലാ പ്രണയിക്കളോടും പറയാനുള്ളത് ഒരാളെ നമ്മൾ സ്നേഹിക്കുമ്പോൾ ആളെ മാത്രം സ്നേഹിക്കാൻ പഠിക്കുക പല വഞ്ചിയിൽ കാലിട്ടു പോകുന്ന ആൾക്കാരോട് എനിക്ക് ഒരു തരത്തിലും യോജിക്കാൻ പറ്റില്ല

Scroll to Top