എന്നെന്നും സന്തോഷമായിരിക്കു, രണ്ടാം വിവാഹ വാർഷിക ദിനത്തിൽ നയന്‍താരയ്ക്കും വിഘ്നേഷിനും ആശംസയുമായി മഞ്ജു വാര്യർ

വിവാഹ വാർഷികം ആഘോഷിക്കുകയാണ് തെന്നിന്ത്യയിലെ പ്രിയപ്പെട്ട താരദമ്പതികളായ വിഘ്നേഷ് ശിവനും നയൻതാരയും. ഇരുവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഈ ദിവസം നിരവധി ചിത്രങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികളാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ച് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും നയൻതാരക്കും വിഘ്നേഷിനും വിവാഹ വാർഷിക ആശംസകൾ നേർന്നിട്ടുണ്ട്. ഇരുവരുടെയും ഒപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചിട്ടുണ്ട്. ആശംസകളോടൊപ്പം ‘എപ്പോഴും സന്തോഷമായിരിക്കണം’ എന്നും മഞ്ജു കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ ആശംസ.

നിലവിൽ, മക്കളായ ഉയിരിനും ഉലഗിനും ഒപ്പം അവധിക്കാലം ആഘോഷിക്കുകയാണ് താരദമ്പതികൾ. യാത്രയിലുടനീളമുള്ള ചിത്രങ്ങൾ താരങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹ വാർഷികം ആശംസിക്കാനായി ഇരുവരും പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു.

ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അതേ വർഷം ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ട കുട്ടികൾ ജനിച്ചത്. കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും മികച്ച മുന്നേറ്റങ്ങൾക്കായി ഒരുങ്ങുകയാണ് നയൻതാര.

Scroll to Top