പുറത്ത് മറ്റൊരു വിവാഹം ഉറപ്പിച്ചിട്ടാണ് ശ്രീനിഷ് ബിഗ്ബോസിൽ എത്തുന്നത് പിന്നീടാണ് പേളിയുമായി പ്രണയത്തിൽ ആവുന്നത് !!

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന രണ്ടുപേരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും ഇരുവരും ഷോയിൽ വന്നതിനുശേഷം പരസ്പരം പരിചയപ്പെടുകയും പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്തതാണ് ഇപ്പോൾ രണ്ടു മക്കൾക്കൊപ്പം വളരെ സന്തുഷ്ടകരമായ ജീവിതം നയിക്കുകയാണ് ഇരുവരും ഇവരുടെ പ്രണയം ബിഗ്ബോസിൽ നിന്നും തുടങ്ങിയതായിരുന്നു എന്നാൽ ഇപ്പോൾ ഇവർ പ്രണയിച്ച സമയത്തെക്കുറിച്ച് പലരും ഉയർത്തുന്ന വിമർശനങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ശ്രീനിഷ് ഷോയിലേക്ക് വന്ന സമയത്തെ കുറിച്ചാണ് പലരും പറയുന്നത്

ഷോയിലേക്ക് വരുന്നതിനു മുൻപ് ശ്രീനിഷ് മറ്റൊരു ബന്ധത്തിലായിരുന്നു എന്നും ഈ കാര്യം ബിഗ് ബോസിൽ വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് ആണ് ഇപ്പോൾ ഒരുപറ്റം ആളുകൾ പറയുന്നത് എന്നിട്ടും ശ്രീനിഷിന് തേപ്പുകാരൻ ഇമേജോ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകൾ വന്നിട്ടില്ല എന്നാൽ ജാസ്മിന്റെ കാര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത് ഇങ്ങനെയാണെന്നും ചിലർ പറയുന്നു ബിഗ്ബോസിൽ എത്തിയ രണ്ടുപേർ ഇത്ര പെട്ടെന്ന് എങ്ങനെയാണ് പ്രണയത്തിൽ ആകുന്നത് എന്ന് പലരും ചോദിക്കുന്നത് കണ്ടു. ഒന്നാം സീസണിലെ ശ്രീകൃഷ്ണന്റെയും പേളിയുടെയും പ്രണയം എടുക്കുകയാണെങ്കിൽ ശ്രീനിഷിന് പുറത്ത് വേറൊരു കല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത് എന്ന് ശ്രീ നിഷ ഷോയിൽ അർച്ചന യോട് പറഞ്ഞിട്ടുണ്ട് ഇതേ കാര്യം തന്നെ പേളിയോടും പറഞ്ഞിരുന്നു എന്നിട്ടും ഇവർ തമ്മിൽ പ്രണയത്തിൽ ആയപ്പോൾ ശ്രീനിഷിന് ഒരു തേപ്പുകാരന്റെ ഇമേജ് സോഷ്യൽ മീഡിയയിൽ ബുള്ളിയോ നേരിടേണ്ടി വന്നിട്ടില്ല

എന്നാൽ ഇതേ കാര്യം തന്നെ ജാസ്മിന് നേരിട്ടപ്പോൾ ഇത്തരത്തിലുള്ള മോശം അനുഭവമാണ് നേരിടേണ്ടതായി വന്നത് അത് ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെയാണ് എന്നും ചിലർ പറയുന്നുണ്ട് എന്നാൽ ഇവിടെ ജനറൽ കാർഡ് ഇറക്കേണ്ട കാര്യമില്ല എന്നും ശ്രീനിഷ് പേളിയും ഇത്രയും മോശമായ രീതിയിൽ അല്ല അവിടെ ഇടപെട്ടിട്ടുള്ളത് എന്നുമാണ് മറ്റു ചിലർ പറയുന്നത് യാതൊരുവിധത്തിലും അവർ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല മാത്രമല്ല അവർ ഇരുട്ടത്തിരുന്ന് വൃത്തികേടുകൾ കാണിച്ചിട്ടില്ല അതിനപ്പുറമാണ് ജാസ്മിനും ഗബ്രിയും അവിടെ കാണിച്ചിട്ടുള്ളത് എന്നും ഒരിക്കലും ശ്രീനിഷമായും പേളിയുമായും ഇവരെ ഉപമിക്കാൻ സാധിക്കില്ല എന്നുമാണ് പലരും പറയുന്നത്

Scroll to Top