അമ്പമ്പോ… ​ഗ്ലാമറസ് ലുക്കിൽ ശ്രീലങ്കയിൽ അവധി ആഘോഷിച്ച് നടി അന്ന രാജൻ, ചിത്രങ്ങൾ കാണാം

മലയാള സിനിമയ്ക്ക് അനവധി താരങ്ങളെ നൽകിയ ലിജോ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തിലൂടെ മോളിവുഡിന് ലഭിച്ച നടിയാണ് അന്ന രാജൻ. കരിയറിൽ വളരെക്കുറച്ച് സിനിമകൾ മാത്രം ചെയ്തതാരം ഇന്ന് സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ്.

ഇപ്പോഴിതാ തന്റെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് അവധി ആഘോഷിക്കാൻ ശ്രീലങ്കയിൽ പോയിരിക്കുകയാണ് അന്ന. ശ്രീലങ്കയിൽ നിന്ന് പിങ്ക് നിറത്തിലെ ഔട്ട് ഫിറ്റ് ധരിച്ച് ഗ്ലാമറസ് ലുക്കിൽ തിളങ്ങി നിൽക്കുന്ന അന്നയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും.

ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് താരം. ഇതാണ് ഞങ്ങളുടെ ലച്ചി എന്നാണ് പലരും ചിത്രങ്ങൾക്ക് നൽകുന്ന കമന്റുകൾ. ആരാധകർക്കൊപ്പം സെലിബ്രിറ്റികളും ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി എത്തുന്നുണ്ട്.

വളരെച്ചുരുക്കം സിനിമകൾ മാത്രമാണ് താരം തന്റെ കരിയറിൽ ഇതിനോടകം ചെയ്തിട്ടുള്ളത്. അഭിനയത്തിനൊപ്പം നടി മോഡലിങ്ങിലും സജീവമാണ്. സമീപകാലത്ത് ഉത്ഘാടന വേദികളിൽ നടി പ്രത്യക്ഷപ്പെട്ടതും വലിയ വാർത്തയായിരുന്നു.

ഉത്ഘാടന വേദികളിൽ താരത്തിന്റെ ലുക്ക് പലപ്പോഴും വൈറലായിട്ടുണ്ട്. ഗ്ലാമറസ് ലുക്കിൽ വന്ന് താരം ആരാധകരെ ഞെട്ടിച്ചിരുന്നു. മികച്ച അഭിപ്രായങ്ങൾക്കൊപ്പം താരത്തിന് വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

സൈബർ അറ്റാക്കുകളും മോശം കമന്റുകളും ധാരാളം നേരിടേണ്ടി വന്ന മലയാള താരമാണ് അന്ന രാജൻ. നടിയുടെ വസ്ത്രങ്ങളാണ് പലപ്പോഴും മോശം കമന്റുകൾക്ക് കാരണമായത്. ഉത്ഘാടന വേദികളിൽ സ്ഥിരം വരുന്നത് കൊണ്ട് അടുത്ത ഹണിയാവാനുള്ള പുറപ്പാടാണോ എന്നായിരുന്നു പലരും ചോദിച്ചിരുന്നത്.

Scroll to Top