മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചു, കോടതി എൻറെ വാദം അംഗീകരിച്ചു!!! വിവാഹമോചനത്തെക്കുറിച്ച് രചന നാരായണൻകുട്ടി

മറിമായം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് രചന നാരായണൻകുട്ടി. ആമേൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്ത് കൂടുതൽ ശ്രദ്ധ നേടിത്തുടങ്ങിയത്. അതിനുമുമ്പ് മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു. അഭിനയത്തിന് പുറമേ നല്ലൊരു കൂടിയാണ് രചന.

ഇപ്പോഴിതാ ഒരു അഭിമുഖത്തിനോട് താരം തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ഒരു 19 ദിവസങ്ങൾ മാത്രമാണ് വിവാഹജീവിതം നീണ്ടു പോയിരുന്നതെന്നും ഭർത്താവ് തന്നെ മാനസികമായി ഒരുപാട് പീഡിപ്പിച്ചിട്ടുണ്ടായിരുന്നു വിവാഹമോചനത്തിലേക്ക് നീങ്ങിയതെന്നും രചന പറയുന്നു.

താരത്തിന്റെ വാക്കുകൾ : താൻ സെപ്പറേറ്റഡ് ആയ ഒരു വ്യക്തിയാണ്. വിവാഹമോചിത ആയിട്ട് 10 വർഷമായി. അതിനുശേഷം ആണ് സിനിമയിലേക്ക് വന്നത്. പത്തുവർഷം കഴിഞ്ഞിട്ടും വെറും 19 ദിവസത്തിനുള്ളിൽ രചനയുടെ വിവാഹമൊടുങ്ങി എന്നൊക്കെ പല വാർത്തകൾ സോഷ്യൽ മീഡിയയിൽ വരും. അതൊക്കെ കാണുമ്പോൾ ഒരുപാട് കടമ്പകൾ കടന്നു മുന്നോട്ടുവന്ന തനിക്കൊരു പുതിയ ലൈഫ് നോക്കുകയാണെന്ന് ചിന്ത ആർക്കും ഇല്ല.

2012ലായിരുന്നു താരം വിവാഹമോചനം നേടിയത്. തൻറെ വാദം കോടതി അംഗീകരിച്ചു കൊണ്ടാണ് വിവാഹമോചനം അനുവദിച്ചു തന്നത് എന്നും പിന്നീടാണ് അഭിനയരംഗത്തേക്ക് കടന്നുവന്നതെന്നും നടി കൂട്ടിച്ചേർത്തു

Scroll to Top